രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു

ഫിലാഡൽഫിയ: രത്നസ്വാമി തമിൾ സെൽവൻ ഫിലാഡൽഫിയയിൽ അന്തരിച്ചു. പോളിൻ മേരി യുടെയും രത്നസ്വാമി എം ആർ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലൻഡിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻഡ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിരമിച്ചതിനു ശേഷം ഹോംഗ് കോങ്ങ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

പൊതു ദർശനം ജൂൺ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെൻസിൽവാനിയ റൈഡൽ സെയിൻറ്റ് ഹിലാരി പോയിട്ടേഴ്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ബെൻസേലം റിസറൿഷൻ സെമിത്തേരിയിൽ 10 മണിക്ക് നടക്കും.

മേഴ്‌സി തമിൾ സെൽവൻ ആണ് ഭാര്യ. പ്രിയ ആൻറ്റണി, പ്രവീൺ സെൽവൻ (ടിഷ) എന്നിവർ മക്കളാണ്. കൊച്ചുമക്കൾ ഇവാൻ, ടിയാര, അമേലിയ, എലിയോട്ട്. പൂംകുഴലി (തനരാജ്), സുന്ദർ (ഹിൽഡ), ആർ ഇളങ്കോ (അനിത) എന്നിവർ സഹോദരങ്ങളാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment