റിയാദിലെ സ്റ്റോറിൽ നിന്ന് സംശയാസ്പദമായ എൽജിബിടിക്യു ഉൽപ്പന്നങ്ങൾ പിടികൂടി

റിയാദ്: സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നവയാണെന്ന് സംശയിച്ച് സൗദി അറേബ്യൻ അധികൃതർ ബുധനാഴ്ച റിയാദിലെ സ്റ്റോറുകളിൽ നിന്ന് ചില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

വാണിജ്യ മന്ത്രാലയം വിന്യസിച്ച ഇൻസ്പെക്ടർമാർ തലസ്ഥാനത്തെ ഏതാനും കടകളിൽ തിരച്ചിൽ നടത്തി, സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വിൽക്കുന്നത് പിടിച്ചെടുത്തു. ഈ വസ്തുക്കൾ യുവാക്കളെ ലക്ഷ്യം വച്ചുള്ളവയാണെന്ന് കടകളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊതു ധാർമികതകൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കുരുക്ക് കർശനമാക്കുന്ന വാണിജ്യ മന്ത്രാലയം ഉത്തരവിട്ട പരിശോധനയുടെ ഭാഗമാണ് റെയ്ഡുകൾ. ഇസ്‌ലാമിൽ സ്വവർഗരതി നിഷിദ്ധമാണെന്നത് എടുത്തുപറയേണ്ടതാണ്.

മഴ വില്ലിന്റെ നിറമുള്ള ഉൽപ്പന്നങ്ങളാണവ എന്നാണ് സ്റ്റോര്‍ ഉടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, അത് LGBT പതാകയുടെ നിറമായത് യാദൃശ്ചികമാണെന്നും അവര്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News