തടസ്സമില്ലാതെ ബിസിനസ് ചെയ്യാന്‍ പറ്റിയ സംസ്ഥാനം കേരളമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്

എറണാകുളം: തടസ്സമില്ലാതെ ബിസിനസ് ചെയ്യാന്‍ പറ്റിയ സംസ്ഥാനമായി കേരളം മാറിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
കൊച്ചിയിൽ ട്രേഡ്-2022 വ്യാപാരമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാക്കനാട് പെർമനന്റ് എക്സിബിഷൻ കൺവൻഷൻ സെന്റർ സ്ഥാപിതമായതോടെ സർക്കാർ ആരംഭിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് രണ്ട് വർഷം കൂടുമ്പോൾ നടക്കും.

കേരളത്തിൽ മൂന്നു വർഷം വരെ ലൈസൻസില്ലാതെ ആർക്കും 50 കോടി രൂപ വരെ ബിസിനസ് തുടങ്ങാം. 50 കോടിക്ക് മുകളിലുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാനുള്ള സം‌വിധാനവുമുണ്ട്. ഈ വർഷം സംരംഭകത്വ വർഷമായി ആചരിക്കുന്നു. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

മികച്ച പ്രതികരണമാണ് സംരംഭകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ടി.സി.എസ് കമ്പനി 32 എക്കറിലെ കാമ്പസ് കാക്കനാട് ആരംഭിക്കുകയാണെന്നും ഐ.ബി.എം കമ്പനിയുടെ ഓപ്പറേഷൻ സെന്‍റർ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. മികച്ച വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു വരുന്നതിന്‍റെ സൂചനകളാണിതെല്ലാം. സുസ്ഥിരവും സുതാര്യവുമായ ഒരു വ്യാപാര അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത്തരം വ്യാപാരമേളയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഴാമത് മേളയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈനിഗ്, ഫര്‍ണിഷിങ്‌ ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയ മേഖകളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഭക്ഷ്യ സംസ്കരണം, കൈത്തറി, തുണി ഉൽപന്നങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങി സംസ്ഥാനത്തെ മറ്റ് പ്രധാന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും മേള ലക്ഷ്യമിടുന്നു. മേളയുടെ ലോഗോ ഉൾപ്പെടെയുള്ള ഫോട്ടോ പ്രിന്റുകൾ നൽകുന്ന ‘സെൽഫി റോബോട്ട്’ സന്ദർശകരെ ആകർഷിക്കുന്നുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News