ബഫര്‍സോണിനെതിരെ കര്‍ഷക സംഘടനകളുടെ സെക്രട്ടറിയേറ്റ് ഉപവാസം ജൂണ്‍ 18-ന്

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ഷകഭൂമി കൈയേറി വന്യജീവി സങ്കേതങ്ങള്‍ക്ക് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിവിധ കര്‍ഷകസംഘടനകളുടെ സംയുക്ത സംസ്ഥാനതല പ്രക്ഷോഭ പ്രഖ്യാപനവും ഉപവാസസമരവും ജൂണ്‍ 18-ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കും.

കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ 4 വരെയാണ് സെക്രട്ടറിയേറ്റ് ഉപവാസം.

കര്‍ഷകഉപവാസം രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്‍മുഖം മുഖ്യപ്രഭാഷണവും ജനറല്‍ കണ്‍വീനര്‍ ഡോ.ജോസുകുട്ടി ഒഴുകയില്‍ വിഷയാവതരണവും നടത്തും. ഉപവാസ സമാപന സമ്മേളനം ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു ഉദ്ഘാടനം ചെയ്യും. വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ സംസാരിക്കും.

രാജ്യത്തെ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായതിനാല്‍ വിധിക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് റിവിഷന്‍ ഹര്‍ജി നല്‍കുന്നതിനോടൊപ്പം ബഫര്‍ സോണ്‍ വനത്തിനും വന്യജീവിസങ്കേതത്തിനുമുള്ളിലായി നിജപ്പെടുത്തണമെന്നും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടുമാണ് കര്‍ഷകസംഘടനകള്‍ പ്രക്ഷോഭത്തിലേയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്ന് സംസ്ഥാന ചെയര്‍മാര്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു.

വിഴിഞ്ഞത്തു നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലും കര്‍ഷക നേതാക്കള്‍ ജൂണ്‍ 18 വൈകുന്നേരം 5 മണിക്ക് പിന്തുണപ്രഖ്യാപിച്ച് പങ്കുചേരും.

Print Friendly, PDF & Email

Leave a Comment

More News