മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു…. ജോണ്‍ ഇളമതയുടെ ചരിത്ര നോവല്‍ “കഥ പറയുന്ന കല്ലുകള്‍”

പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ “കഥ പറയുന്ന കല്ലുകള്‍” ഉടന്‍ ആരംഭിക്കുന്നു. നവോത്ഥാനം (റിനൈസന്‍സ്‌) മുതല്‍ പുനരുദ്ധാരണം(റിഫര്‍മേഷന്‍) വരെയുള്ള മധ്യകാല യൂറോപ്പിനെ അടയാളപ്പെടുത്തുമ്പോള്‍, മൈക്കെലാഞ്ജലോ എന്ന മഹാശില്‍പി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആ കഥ പറയുകയാണ്‌ ജോണ്‍ ഇളമത “കഥ പറയുന്ന കല്ലുകള്‍” എന്ന ചരിത്ര നോവലിലൂടെ.

ഇരുളടഞ്ഞ മധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരു അന്വേഷണം.1300 മുതല്‍ 1600 വരെ, അല്ലെങ്കില്‍ പതിനാലു മുതല്‍ പതിനേഴു ശതകങ്ങള്‍ വരെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച പുതിയ ഉണര്‍വ്വാണ്‌ നവോത്ഥാനത്തിനാധാരം. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ ടുസ്കനി മലയിലെ മാര്‍ബിള്‍ കല്ലുകളില്‍നിന്ന്‌ ആ ഉണര്‍വ്വ്‌ ആരംഭിക്കുന്നു. ഫ്ലോറന്‍സിലെ പഴയ തടിക്കെട്ടിടങ്ങള്‍ തകര്‍ത്ത്‌, വിവിധ നിറമുള്ള മാര്‍ബിള്‍ കല്ലുകളിലൂടെ മഹാസൗധങ്ങളും, ഗോഥിക്‌ ആകൃതിയിലുള്ള കത്തീഡ്രലുകളും, അരമനകളും, ഉയരുമ്പോള്‍, അതോടൊപ്പം ശില്പകലയും ചിത്രകലയും പുതിയ രൂപവും ആകൃതിയും കൈവരിക്കുന്നു. അവിടെ ആരംഭിക്കുന്നു. ആത്മീയ ലൗകീക സൗന്ദര്യങ്ങളുടെ പുതിയ യുഗം!

മൈക്കെലാഞ്ജലോ എന്ന അനശ്വരനായ മഹാശില്പിയുടെ സംഭവബഹുലമായ ഇതിഹാസ കഥ ആദ്യമായി നോവല്‍ രൂപത്തില്‍….. ഈ നോവല്‍ ആദ്യാവസാനം വരെ തുടര്‍ച്ചയായി മലയാളം ഡെയ്‌ലി ന്യൂസില്‍ വായിക്കുക….!

Print Friendly, PDF & Email

Leave a Comment

More News