മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമത്തിന് വേണ്ടത് താത്ക്കാലിക പരിഹാരമല്ല: അർച്ചന പ്രജിത്ത്

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് നിർവഹിക്കുന്നു

കോഴിക്കോട്: മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിന് വേണ്ടത് താത്ക്കാലിക പരിഹാരമല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്. അരിക്കുളം കെ.പി.എം.എസ്.എം.എസ്എച്ച്.എസ്.എസിൽ നടന്ന സ്‌കൂൾ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ.

സീറ്റുകൾ വർധിപ്പിക്കുക എന്ന താത്ക്കാലിക പരിഹാരം കൊണ്ട് സീറ്റ് ക്ഷാമത്തിന് പരിഹാരമാകില്ല. കൂടുതൽ ബാച്ചുകളും സ്‌കൂളുകളും പ്രഖ്യാപിച്ചു സീറ്റ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാരായ അമീൻ റിയാസ്, ലത്തീഫ് പി. എച്ച്‌ എന്നിവർ സംസാരിച്ചു. സ്കൂൾ യൂണിറ്റ് ഭാരവാഹികളായ അമൻ തമീം സ്വാഗതവും അജ്‌വദ് നിഹാൽ നന്ദിയും പറഞ്ഞു.

“അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ നടക്കുന്ന സ്‌കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ ജൂണ് 20 മുതൽ ജൂലൈ 05 വരെ നീണ്ടു നിൽക്കും.

Print Friendly, PDF & Email

Leave a Comment

More News