ധർമ്മേന്ദ്രയും ഹേമമാലിനിയും വിവാഹം കഴിക്കാന്‍ ഇസ്ലാം മതം സ്വീകരിച്ചു !

മുംബൈ: ബോളിവുഡിലെ എക്കാലത്തേയും താരജോഡികളായ ധർമ്മേന്ദ്രയും ‘ഡ്രീം ഗേൾ’ ഹേമമാലിനിയും തമ്മിലുള്ള മനോഹരമായ ബന്ധം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, അവർ എങ്ങനെ ഒന്നിച്ചു എന്ന് എല്ലാവർക്കും അറിയില്ല.

‘തും ഹസീൻ മെയിൻ ജവാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ധർമേന്ദ്രയും ഹേമമാലിനിയും തമ്മിൽ പ്രണയം ഉടലെടുക്കുകയും റീൽ ജോഡികളായി അഭിനയിക്കുന്നതിനിടയിൽ അവർ ക്രമേണ യഥാർത്ഥ ദമ്പതികളായി മാറുകയും ചെയ്തു.

എന്നാല്‍, അവരുടെ പ്രണയത്തിനിടയിലെ വിലങ്ങു തടിയായത് പ്രകാശ് കൗറുമായുള്ള ധർമേന്ദ്രയുടെ ആദ്യ വിവാഹവും ഹിന്ദു പുരുഷന് രണ്ട് ഭാര്യമാരെ അനുവദിക്കാത്ത ഹിന്ദു വിവാഹ നിയമവുമായിരുന്നു. തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ധർമേന്ദ്ര ആഗ്രഹിച്ചില്ലെങ്കിലും ഹേമയിൽ നിന്ന് അകന്നു നിൽക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മറുവശത്ത്, ധർമ്മേന്ദ്രയ്‌ക്കൊപ്പം തുടരാൻ സഞ്ജീവ് കപൂർ, ജിതേന്ദ്ര തുടങ്ങിയവരുടെ വിവാഹാലോചനകളും ഹേമമാലിനി നിരസിച്ചു.

ഒരു മുസ്ലീം പുരുഷന് നാല് ഭാര്യമാരെ വരെ അനുവദിക്കുന്ന മുസ്ലീം വ്യക്തിനിയമം മുൻനിർത്തി, മുൻകാല അഭിനേതാക്കൾ ഒരു പരിഹാരവുമായി രംഗത്തെത്തി. 1979-ൽ അവർ ഇസ്ലാം മതം സ്വീകരിച്ചു. ധർമ്മേന്ദ്ര തന്റെ പേര് ദിലാവർ ഖാൻ കേവൽ കൃഷ്ണ എന്നാക്കി മാറ്റി, ഹേമമാലിനിയുടെ പേര് ഐഷാ ബി ആർ ചക്രവർത്തി എന്നാക്കി മാറ്റി.

ഒടുവിൽ, 1980 ൽ ദമ്പതികൾ ദിലാവറും ആയിഷയും ആയി വിവാഹിതരായി. മൂന്ന് വർഷത്തിന് ശേഷം ദമ്പതികൾക്ക് ഇഷാ ഡിയോള്‍ ജനിച്ചു, തുടർന്ന് അഹാന ഡിയോളും.

ധർമ്മേന്ദ്രയും ഹേമമാലിനിയും തങ്ങളുടെ മതപരിവർത്തനത്തെക്കുറിച്ച് മാധ്യമങ്ങളിൽ ചർച്ച ചെയ്തിട്ടില്ല. ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വേണ്ടി അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിക്കാനീറിൽ മത്സരിച്ചപ്പോഴാണ് രഹസ്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ഡിയോൾ ധർമേന്ദ്ര കേവൽ കൃഷ്ണ എന്ന് നാമനിർദേശ പത്രിക പൂരിപ്പിക്കുകയും പങ്കാളിയുടെ കോളത്തിൽ തന്റെ ആദ്യ ഭാര്യയുടെ പേര് എഴുതുകയും ചെയ്തിരുന്നു.

ഇത് പ്രതിപക്ഷം ഉയർത്തിക്കാട്ടിയതിനെത്തുടര്‍ന്ന് താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്ന അഭ്യൂഹങ്ങൾ ധർമേന്ദ്ര നിഷേധിച്ചു. എന്നാല്‍, ഡൽഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികയായ ഔട്ട്‌ലുക്ക് ഹേമമാലിനിയുമായുള്ള അദ്ദേഹത്തിന്റെ നികാഹ്‌നാമയുടെ (വിവാഹ രേഖ) ഫോട്ടോകോപ്പി പ്രസിദ്ധീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News