കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുമ്പ് ശമ്പളം നല്‍കിയിരിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിന് നിർദേശം നൽകി. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിലാണ് നടപടി.

192 കോടി രൂപയാണ് കെഎസ്ആർടിസിയുടെ പ്രതിമാസ വരുമാനം. ശമ്പളത്തിനും ഡീസലിനും ഉള്ള തുക ഇതിൽ നിന്ന് കണ്ടെത്താനാകില്ലേ എന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനാണ് മുൻഗണന നൽകേണ്ടത് അല്ലാതെ ബാധ്യതകൾ തീർക്കാനല്ലെന്നും ജസ്റ്റിസ് പറഞ്ഞു.

സാധാരണ ജീവനക്കാരുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ മാസത്തെ വരുമാനം ജൂലൈയിലേക്കുള്ള ശമ്പള വിതരണത്തിനായി ഉപയോഗിക്കണം. മാത്രവുമല്ല നിലവിലെ വായ്‌പാ ബാധ്യതകൾ തീർക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കുടിശ്ശിക സംബന്ധിച്ചും കൃത്യമായി ഓഡിറ്റ് നടത്തുന്നതിലും തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കി.

നിലവിൽ കെഎസ്ആർടിസി നൽകിയ സത്യവാങ്മൂലമനുസരിച്ച് 12,100 കോടി രൂപയാണ് കോർപറേഷന് കുടിശ്ശിഖയുള്ളത്. ഇതിൽ 3500 കോടി രൂപ കൺസോർഷ്യം ഇനത്തില്‍ ബാങ്കുകൾക്ക് നൽകണം. മുഴുവൻ തുകയും ബാങ്കുകളിൽ തിരിച്ചടയ്ക്കുമെന്നതിനാൽ ബാധ്യത ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. ഹർജി അടുത്തമാസം വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News