രമേശ് ചെന്നിത്തലക്ക് സ്വീകരണവും ഒഐസിസി യുഎസ്‌എ സതേണ്‍ റീജിയൻ ഉത്‌ഘാടനവും ഡാളസിൽ – ജൂൺ 26 ന്

ഗാർലന്റ് (ഡാളസ്): കെപിസിസി മുൻ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സ്വീകരണം നല്‍കുന്നു.

സമ്മേളനത്തിൽ ഓഐസിസി യുഎസ്‌എ സതേൺ റീജിയണിന്റെ പ്രവർത്തനോത്ഘാടനവും ഉണ്ടായിരിക്കും.

ജൂൺ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു

കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ട് ആശയ വിനിമയം നടത്തുക, കേരളത്തിൽ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കൾ അറിയിച്ചു.

ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത്, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ തുടങ്ങിയ ദേശീയ നേതാക്കളും, ടെക്സസിന്റെയും സതേൺ റീജിയന്റെയും വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സമ്മേളനം വൻ വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം സംഘാടകർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റോയ് കൊടുവത്ത് 972 569 7165, സജി ജോർജ് 214 714 0838, പ്രദീപ് നാഗനൂലിൽ 469 449 1905,
തോമസ് രാജൻ 214 287 3035.

Print Friendly, PDF & Email

Leave a Comment

More News