മലയാള മഹാസഭ (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

കേരളസഭയില്‍
കേമന്‍മാര്‍ ചിലര്‍
ബാഡ്ജും തൂക്കി
ബഡായി പറഞ്ഞുനടന്നു.

പേയവര്‍ പോയവര്‍
വീണ്ടും പോയി
ഒരു മാമാങ്കത്തിനു
പോകും പോലെ!

ഉണ്ടും, തിന്നും
വെള്ളമടിച്ചും
ജാഡയില്‍ വിലസി
വീരന്മാരവര്‍!

വീണ്ടും കണ്ടു
ഗീര്‍വ്വാണടിച്ചു
വമ്പമരെ ചുംബിച്ചയൊരു
ഫോട്ടൊ കാച്ചി!

കേരളസഭയില്‍
മുറവിളികേട്ടു
കെറെയില്‍
നീട്ടണമിവിടെവരേക്കും!

പ്ലയിന്‍ ടിക്കറ്റു
കുറക്കണമെന്നും,
ഇരട്ട സിറ്റിസണേ-
കണമെന്നും!

നോര്‍ക്കായുടെ
നേര്‍ക്കാഴ്ച്ചയുടെ
നേരിയ മങ്ങല്‍
നീക്കണമെന്നും!

ഉത്തരമൊന്നും
ഉരിയാടാതെ
വമ്പമ്മാര് തടിതപ്പി
പൊടി തട്ടിയെറിഞ്ഞു

അണ്ടികളഞ്ഞ
അണ്ണാനെപോലെ
പോയവരെല്ലാം
തിരികെ പോന്നു!

പൊതുജനമെല്ലാം
ഞെട്ടിവിറച്ചു
കേരളസഭയുടെ
വിറയല്‍ കേട്ട്‌!
കാശുമുടക്കാന്‍
ഒരുവനുമില്ല
സൂത്രത്തില്‍ ഒരു
പൂശല്‍ പുശാനല്ലാതെ!

കോടികള്‍
കടമായെന്നൊരു കൂട്ടര്‍
കേരള ജനതയെ
പറ്റിച്ചുന്നൊരു കൂട്ടര്‍!

ഇതുകൊണ്ടൊന്നും
മതിയാകാതെ
പരസ്പരമവരു
ചെളി വാരിയെറിഞ്ഞൂ!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

One Thought to “മലയാള മഹാസഭ (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത”

  1. ജോസഫ് പി തോമസ്

    ഇത് കേരള ലോക സഭയല്ല.. കേരള പ്രാഞ്ചിയേട്ടന്‍സ് സഭ എന്നു വിളിക്കുന്നതാണ് ഭേദം. കുറെ പ്രാഞ്ചിയേട്ടന്മാര്‍ തിന്നും കുടിച്ചും കൂത്താടിയും ഒത്തുകൂടുന്നു.. അത്രതന്നെ.

Leave a Comment