സന്നദ്ധ സംഘടനകൾ ദേശത്തിൻ്റെ പ്രകാശഗോപുരമാകണം: രമേശ് ചെന്നിത്തല

എടത്വ: സന്നദ്ധ സംഘടനകൾ ദേശത്തിൻ്റെ പ്രകാശഗോപുരമാകണമെന്നും വൈ.എം.സി.എ യുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പ്രസ്താവിച്ചു.

തലവടി വൈ .എം.സി.എ സംഘടിപ്പിച്ച ക്രിസ്തുമസ്സ് – നവവത്സരാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൈ.എം .സി.എ പ്രസിഡൻ്റ് ജോജി ജെ.വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.സി.എസ്.ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ. ക്രിസ്തുമസ്സ് – നവവത്സര സന്ദേശം നൽകി. വൈഎംസിഎ സ്ഥാപക സെക്രട്ടറി ബാബു വലിയവീടൻ ,റവ. ഡോ.വിജി വർഗ്ഗീസ്സ് ഈപ്പൻ ,റവ.റജി തോമസ് ,വിനോദ് തോമസ്, സിജു കൊച്ചുമാമ്മൂട്ടിൽ, സാംസൺ.കെ റോയി, മാത്യു ചാക്കോ, തോമസ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സപ്തതി ആഘോഷിക്കുന്ന ബിഷപ്പ് തോമസ് കെ ഉമ്മനെ സഹപാഠികൂടിയായ രമേശ് ചെന്നിതല പൊന്നാട അണിയിച്ച് ആദരിച്ചു.

തലവടി വൈ.എം.സിയുടെ സ്നേഹോപകാരം രമേശ് ചെന്നിത്തലയ്ക്ക് വൈ.എം.സി.എ ഭാരവാഹികൾ നല്‍കി. തലവടിയിലെ വിവിധ ക്രൈസ്തവ ദേവാലായങ്ങളിലെ ഗായക സംഘങ്ങളുടെ ഗാനാലാപനവും, ക്രിസ്തുമസ്സിനോടനുബന്ധിച്ച് നടത്തപ്പെട്ട ക്രിസ്തുമസ്സ് ട്രീ മൽസരം, ക്രിസ്തുമസ് കാർഡ് നിർമ്മാണ മൽസരം എന്നിവയിലെ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ആനപ്രമ്പാൽ ജെ.എം.എം. ജൂബിലി മന്ദിരത്തിൽ സ്നേഹ സംഗമം നടത്തി. പ്രസിഡൻ്റ് ജോജി ജെ. വൈലപ്പള്ളി അധ്യക്ഷത വഹിച്ചു. ടെഡി തോമസ് വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.പാസ്റ്റർ ബാബു തലവടി, ഷിജു കുര്യൻ, മാത്യൂ ചാക്കോ, സാംസൺ കെ റോയി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.

Print Friendly, PDF & Email

Leave a Comment

More News