ബാള്‍ട്ടിമോര്‍: റാവന്‍സ് ഒട്ട് സൈഡ് ലയ്ന് ബാക്കര്‍ ജെയ്ലന് ഫെര്ഗുസന്(26) അന്തരിച്ചു. ജൂണ്‍ 23 ബുധനാഴ്ചയാണു ജയ്ലന്റെ മരണം റാവന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഹാര്‍വുഡ് ഇല് ചെസ്റ്റര്‍ അവന്യുവിലുള്ള വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ജെയ്ലന്റെ മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നും ഓവര്‍ ഡോസായിരിക്കാം മരണ കാരണമെന്നും ബാള്‍ട്ടിമോര്‍ പൊലീസ് അറിയിച്ചു. മെഡിക്കല്‍ എക്സാമിനര്‍ മരണ കാരണം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ഫുട്ബോളിലെ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന താരമായിരുന്നു. മൂന്നു മക്കളുടെ പിതാവായിരുന്നു ജയ്ലന്‍.
ബുധനാഴ്ച ഉച്ചയോടെ തന്നെ റാവന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ നിരവധി പേര് അന്ത്യമാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1995 ഡിസംബര്‍ 14 ന് ലൂസിയാനയിലായിരുന്നു ജനനം. വെസ്റ്റ് ഫെലിസിയാന ഹൈസ്കൂള്‍, ലൂസിയാന ടെക് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ബാള്‍റ്റിമോര്‍ റാവന്‍സില്‍ 2019 മുതല്‍ 2021 വരെ അംഗമായിരുന്നു.ഒരു മകനും രണ്ടു പെണ്മക്കളും ഭാര്യ ഡോണി സ്മിത്തും ഉള്‍പ്പെടുന്നതാണു കുടുംബം. എന്‍എഫ്എല്ലിലെ മറ്റൊരു പ്രമുഖ കളിക്കാരന് ഡ്വയന്‍ ഹാസ്കിന്‍സ്(24) ഏപ്രില്‍ മാസവും മാറിയോണ്‍ ബാര്‍ബര്‍ (38) ജൂണിലും, ജെഫ് ഗ്ലാഡിനി (25) മേയ് മാസവും അന്തരിച്ചിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news