കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹ: കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ദോഹ കൾച്ചറൽ ഫോറം ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിനായി എത്തിയത്.

സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തിൽ, എല്ലാ വർഷവും കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്‌താർ സംഗമം നടത്തി വരുന്നുണ്ട്. സംഗമത്തിൽ പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും, ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മൻസൂർ പി എം, അൻസാരി ഇക്ബാൽ, യഹ്‌യ മജീദ്, അഫ്സൽ അറക്കവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News