തിരുവനന്തപുരം : കഴിഞ്ഞ ദിവസം പി സി ജോർജ്ജ് മുസ്ലീം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി രംഗത്ത്.
വർഗീയ ധ്രുവീകരണം ആസൂത്രണം ചെയ്യുന്ന പി സി ജോർജ്ജിന്റെ നുണ പ്രചാരണങ്ങൾ കേരളത്തിൽ സാമൂഹിക സൗഹൃദം തകർക്കുന്ന വർഗ്ഗീയ ബോംബ് ആണ്. ഇത് ഇനിയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. “മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായെന്നും, 41 പേരെ മാത്രം വീണ്ടെടുത്തു “എന്നുമുള്ള പി സി ജോർജ്ജിന്റെ അപകടകരമായ പ്രസ്താവന കോടതിയും പോലീസും തള്ളിയ ലൗ ജിഹാദ് എന്ന ഇല്ലാ കഥ വീണ്ടും സ്ഥാപിക്കാനുള്ള സംഘപരിവാർന്റെ കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ബിജെപിക്കും പി.സി ജോർജ്നും കേരളീയ സമൂഹത്തിൽ ഇടം നേടാൻ കഴിയാത്തതിന്റെ എല്ലാ പ്രതിസന്ധിയും ഈ രീതിയിൽ വർഗ്ഗീയ വിഷം വളർത്തി സമൂഹത്തെ വിഭജിച്ച് തങ്ങളുടെ അജണ്ട നടപ്പാക്കാമെന്നാണ് അവർ കരുതുന്നത്. നവോത്ഥാന കേരളത്തിന് വർഗ്ഗീയതയെ തോൽപിക്കാൻ കഴിയും നാടിന്റെ ചരിത്രം അതാണ്, സാഹോദര്യത്തിന്റെ മണ്ണാണ് കേരളം അത് തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജന. സെക്രട്ടറി റഹീം ബണ്ടിച്ചാൽ എന്നിവർ പ്രസ്താവിച്ചു.
യോഗത്തിൽ ഭാരവാഹികളായ കെ.വി.അമീർ, ജെയിൻ ജോസഫ്, അഷ്റഫ് പുതുമ, റൈഹാൻ പി. സത്താർ എന്നിവർ സംസാരിച്ചു.