വണ്ടൂർ: ഗുജറാത്ത് മുസ്ലീം വംശഹത്യയിൽ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ടീസ്റ്റ സെറ്റൽവാദിനേയും ആർ ബി ശ്രീകുമാറിനേയും അന്യായമായി വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഹിംസാത്മക ഹിന്ദുത്വ ഭീകരതക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനിൽക്കുന്നത് ആശങ്കയോടെ വീക്ഷിക്കണം. ഭരണകൂടത്തിൽ നിന്ന് നീതിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്നവരേയും എതിർ ശബ്ദമുയർത്തുന്നവരേയും ഭരണകൂടം തന്നെ തടവറകളിലേക്ക് തള്ളുന്നത് അത്യന്തം ഭയാനകമാണ്.
നിയമവാഴ്ചയേയും ഭരണഘടനയേയും നോക്കുകുത്തിയാക്കി ജൂഡീഷ്യറിയുടെ കടക്കൽ കത്തിവെച്ച് നടത്തുന്ന ഇത്തരം പ്രവണതകളെ അപകടകരമായി കണ്ട് പ്രതിഷേധിക്കാനും ചോദ്യമുയർത്താനും കഴിഞ്ഞില്ലെങ്കിൽ ഈ രാജ്യം സംഘ്പരിവാർ ഹിന്ദുത്വക്ക് അടിമപ്പെടാൻ അധിക നാളുകൾ കാത്തിരിക്കേണ്ടി വരില്ലെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ ഷമീമ സക്കീർ സൂചിപ്പിച്ചു.
ജില്ലാ സെക്രട്ടറി അജ്മൽ കോഡുർ , ജനറൽ കൗൺസിൽ അംഗങ്ങളായ നിഷ്ല, മിഥ്ലാജ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സർഫറാസ്, ഫവാസ് തുടങ്ങിയവർ സംബന്ധിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news