ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന് ചിക്കാഗോ റീജിയന്റെ പൂര്‍ണ പിന്തുണ

ചിക്കാഗോ: 2022-24 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന ലീലാ മാരേട്ടിന് ചിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടേയും പ്രസിഡന്റുമാര്‍ പീന്തുണ പ്രഖ്യാപിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി വ്യാജ പ്രചാരണങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിച്ചു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം, മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഇല്ലിനോയി അസോസിയേഷന്‍ പ്രസിഡന്റ് സിബു മാത്യു, ഉമ പ്രസിഡന്റ് സൈമണ്‍ പള്ളിക്കുന്നേല്‍, കേരള അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരളൈറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബിജി എടാട്ട് എന്നിവര്‍ ലീല മാരേട്ടിന്റെ ഇതുവരെ ഫൊക്കനയ്ക്ക് നല്‍കിയ സംഭാവനകളെ പുകഴ്ത്തി സംസാരിക്കുകയും, സംഘടനയ്ക്ക് മികച്ച സംഭാവന നല്‍കിയ ലീല മാരേട്ടിന് ഇതുവരെ പ്രസിഡന്റ് പദം നല്കാത്തതിനെ അപലപിക്കുകയും ചെയ്തു.

ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റും, മുന്‍ ഫൊക്കാന റീജണല്‍ പ്രസിഡന്റുമായ സിറിയക് കൂവക്കാട്ടില്‍ ലീല മാരേട്ടിനെ മുതിര്‍ന്ന നേതാക്കള്‍ ധാരണയിലെത്തിയശേഷം ചതിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എതിര്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുകയില്ല എന്ന് എന്നോട് പറഞ്ഞതാണ്. സംഘടനയില്‍ വരുന്നതിനു മുമ്പ് പ്രസിഡന്റാകാന്‍ മത്സരിക്കുന്നതെന്തിന്. കാശ് വാരിയെറിഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്നതില്‍ ഡെലിഗേറ്റ്‌സ് ജാഗ്രത പാലിക്കുക. പ്രസിഡന്റാകാന്‍ മോഹന വാഗ്ദാനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വീഴരുതെന്ന് പറഞ്ഞു. ഫൊക്കാനയില്‍ പ്രവര്‍ത്തന പാരമ്പര്യം ഇല്ലാതെ ഒരു പ്രസിഡന്റിനെ തെരഞ്ഞെടുത്ത അനുഭവം നിങ്ങള്‍ക്ക് അറിയാം. അങ്ങനെ തെരഞ്ഞെടുത്തതുകൊ1ണ്ടാണ് കോടതിയില്‍ പോയതും, ഫൊക്കാന രണ്ടായി നില്‍ക്കുന്നതും. ഇനിയെങ്കിലും ഈ ഇലക്ഷനില്‍ സമ്മതിദാനാവകാശം സൂക്ഷിച്ചു വിനിയോഗിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News