ചോദ്യം ചെയ്യലായിരുന്നില്ല മാനസിക പീഡനമായിരുന്നു; ക്രൈം ബ്രാഞ്ചിനെതിരെ സ്വപ്ന സുരേഷ്

കൊച്ചി: ഗൂഢാലോചനാ കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനാണെന്ന ഭാവേന തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. കേസിന്റെ വിവരങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യുകയായിരുന്നില്ലെന്നും, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും സ്വപ്ന പറഞ്ഞു. പിണറായി വിജയന്റെ മകളായതുകൊണ്ട് ബിസിനസ് നടത്താന്‍ സാധിക്കില്ലേ എന്നായിരുന്നു തന്നോട് ചോദിച്ചതെന്ന് സ്വപ്ന പറഞ്ഞു.

വീണയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ കൈവശമുണ്ടോ എന്ന് ചോദിച്ചതായും സ്വപ്ന പറഞ്ഞു. എച്ച്ആര്‍ഡിഎസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അഭിഭാഷകന്‍ കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ 770 കലാപക്കേസുകളില്‍ തന്നെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളും അവര്‍ തിരക്കി.

മുഖ്യമന്ത്രി എല്ലാ സ്ത്രീകളെയും പെൺമക്കളായി കാണണം. സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ. എന്ത് പ്രതിബന്ധങ്ങളുണ്ടായാലും, ഉടുതുണിക്ക് മറുതുണി ഇല്ലെങ്കിലും നീതി ലഭിക്കും വരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു. ഇന്നലെയാണ് സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കിയത്.

Print Friendly, PDF & Email

Leave a Comment

More News