സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് പരക്കെ മഴയ്ക്ക് സാധ്യത; നാളെ മുതല്‍ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോടും മിന്നലോടും കൂടി വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ (ജൂലൈ 16) ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം സൗരാഷ്ട്ര-കച്ച് തീരത്തിനു സമീപം ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമാകാനാണ് സാധ്യത.

ഒഡിഷ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നു. സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്ന മണ്‍സൂണ്‍ പാത്തി ജൂലൈ 17 മുതല്‍ വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Comment

More News