തലശ്ശേരിയിൽ സദാചാര ആക്രമണമല്ല നടന്നത്; ദമ്പതികള്‍ പോലീസിനോട് കാണിച്ച അപമര്യാദയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ

കണ്ണൂർ: തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പോലീസിന് തെറ്റ് പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ദമ്പതികളുടെ സുരക്ഷയ്ക്കായി കടൽപ്പാലത്തിൽ നിന്ന് മാറിനിൽക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, അവർ പോലീസിനോട് അനാദരവ് കാട്ടിയതായി കമ്മീഷണർ വ്യക്തമാക്കി.

പോലീസുകാരന്റെ ഷര്‍ട്ടിന്റെ കോളറിൽ പിടിച്ചു വലിക്കുകയും, എസ്ഐയെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ എസിപിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News