യുഎസ് ജയിലിൽ ഡസൻ കണക്കിന് വനിതാ തടവുകാരെ പുരുഷ തടവുകാർ ബലാത്സംഗം ചെയ്തു

ഇന്ത്യാന: ഇന്ത്യാനയിലെ ജെഫേഴ്സണിലുള്ള ക്ലാർക്ക് കൗണ്ടി ജയിലില്‍ ഡസന്‍ കണക്കിന് വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതായി ആരോപണം. ജയിലിലെ കറക്‌ഷനല്‍ ഓഫീസര്‍ വനിതകളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന്റെ താക്കോല്‍ മറ്റാര്‍ക്കോ നല്‍കിയതാണ് “ഭീകരതയുടെ രാത്രി” എന്ന് വിശേഷിപ്പിക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 2021 ഒക്‌ടോബർ 23-ന് നടന്ന സംഭവത്തില്‍ 28 സ്ത്രീകളെങ്കിലും ഭീകരതയ്ക്ക് ഇരയായതായി പറയപ്പെടുന്നു. ഇതേത്തുടര്‍ന്ന് നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യാനയിലെ ജെഫേഴ്സണ്‍ ക്ലാർക്ക് കൗണ്ടി ജയിലിലെ വനിതാ തടവുകാരുടെ ഹൗസിംഗ് ബ്ലോക്കിലെ കറക്‌ഷന്‍ ഓഫീസർ ഡേവിഡ് ലോ (29) പുരുഷ തടവുകാരിൽ നിന്ന് 1,000 യുഎസ് ഡോളർ ഈടാക്കിയതായി ഈ ആഴ്ച ഫയൽ ചെയ്ത ഒരു പരാതിയില്‍ എട്ട് സ്ത്രീകൾ ആരോപിക്കുന്നു.

എട്ട് സ്ത്രീകളിൽ രണ്ടുപേരെങ്കിലും തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് അവകാശപ്പെട്ടു. മറ്റുള്ളവർ തങ്ങളെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവകാശപ്പെടുന്നു.

കൈക്കൂലി നൽകിയ പുരുഷ തടവുകാർക്ക് ലോവ് താക്കോൽ നൽകി. ഐഡന്റിറ്റി തിരിച്ചറിയാതിരിക്കാന്‍ തൂവാല കൊണ്ട് മുഖം മറച്ച തടവുകാർ, ബഹളം വെച്ചാല്‍ കൂടുതല്‍ ഉപദ്രവിക്കുമെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

മണിക്കൂറുകളോളം നീണ്ട ആക്രമണത്തിൽ ജയില്‍ ഉദ്യോഗസ്ഥരാരും സഹായത്തിനെത്തിയില്ലെന്ന് വനിതാ തടവുകാര്‍ ആരോപിച്ചു. ചിലർക്ക് രക്തസ്രാവം, ജനനേന്ദ്രിയ ഹെർപ്പസ് എന്നിവയുൾപ്പെടെ ശരീരത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അറ്റോർണി വില്യം മക്കാൾ പറയുന്നതനുസരിച്ച്, ആ രാത്രിയിലെ ബലാത്സംഗത്തിന്റെ ഫലമായി സ്ത്രീകളിൽ ഒരാൾ ഗർഭിണിയായി. കസ്റ്റഡിയിൽ നിന്ന് പുറത്തായപ്പോൾ ഗർഭം അലസി.

ഉദ്യോഗസ്ഥർ സ്ത്രീകളെ 72 മണിക്കൂർ പൂട്ടിയിടുകയും തലയിണകൾ, പുതപ്പുകൾ, വ്യക്തിഗത ശുചിത്വ വസ്തുക്കൾ എന്നിവ പോലുള്ള സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.

കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍ ക്ലാർക്ക് കൗണ്ടി ഷെരീഫിനെയും മറ്റ് ജയില്‍ ഓഫീസർമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരണം, അവർ “ജയിലിൽ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിലും, ജയിലിൽ ജോലി ചെയ്യുന്നതിലും ജയിൽ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിലും ജയിൽ ഉദ്യോഗസ്ഥരെ മേൽനോട്ടം വഹിക്കുന്നതിലും പരാജയപ്പെട്ടു.”

കഴിഞ്ഞ മാസം 20 സ്ത്രീകൾ സമർപ്പിച്ച പ്രത്യേക കേസ് അനുസരിച്ച്, “പുരുഷന്മാർ മണിക്കൂറുകളോളം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.”

സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കുറ്റം ചുമത്തി പുറത്താക്കപ്പെട്ട ലോവ് വിചാരണ കാത്തിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News