തിരുവനന്തപുരം കോർപ്പറേഷൻ ജാതി തിരിച്ചുള്ള കായിക ടീം രൂപീകരിക്കാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: ജാതി തിരിച്ചുള്ള കായിക ടീം രൂപീകരിക്കാൻ തിരുവനന്തപുരം കോർപറേഷൻ ആലോചിക്കുന്നു. ജനറൽ, എസ്‌സി/എസ്‌ടി വിഭാഗങ്ങളിലായി കോർപ്പറേഷൻ സ്വന്തമായി സ്‌പോർട്‌സ് ടീം രൂപീകരിക്കുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കായികരംഗത്ത് ജാതിയുടെ പേരിൽ ഇതുവരെ ഭിന്നതയൊന്നും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വൻ പ്രതിഷേധവും ഉയര്‍ന്നു വരുന്നുണ്ട്.

തന്റെ പോസ്റ്റ് വിവാദമായതോടെ മറ്റൊരു പോസ്റ്റിലൂടെ വിശദീകരണം നൽകിയിരിക്കുകയാണ് മേയർ. മുനിസിപ്പൽ കൗൺസിൽ എടുത്ത സദുദ്ദേശ്യപരമായ തീരുമാനം തെറ്റായി വ്യാഖ്യാനിച്ചതിൽ ഖേദമുണ്ടെന്ന് മേയര്‍ സൂചിപ്പിച്ചു. നഗരത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ട്രയല്‍സ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജനറല്‍ ഫണ്ട് ഉപയോഗിച്ചും എസ്സി ഫണ്ട് ഉപയോഗിച്ചും പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

“സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ജനറൽ/എസ്‌സി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാമെന്നതാണ് പ്രത്യേകത. ഓരോ കായിക ഇനത്തിലും ആൺകുട്ടികളിൽ നിന്ന് 25 പേരെയും പെൺകുട്ടികളിൽ നിന്ന് 25 പേരെയും തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികളെയും ഒരുമിച്ച് പരിശീലിപ്പിച്ച് ഓരോ പരിപാടിയിലും മുനിസിപ്പാലിറ്റിയുടെ ഓരോ ടീമിനെ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്,” മേയർ വിശദീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News