വെൽഡർ ആണെന്ന് നടിച്ച് ജോലിക്ക് പോകും; കഞ്ചാവും മയക്കുമരുന്നുമായി മടങ്ങിവരും; മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ: 1.6 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ ആലപ്പുഴ റെയില്‍‌വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വാടയ്ക്കൽ പാല്യത്തൈയ്യില്‍ മിഥുൻ (24), വാടയ്ക്കൽ വെള്ളാപ്പനാട്ട് ബെൻസൺ (23), വണ്ടാനം പുല്ലാംവീട്ടിൽ അനന്തകൃഷ്ണൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ധൻബാദ് എക്സ്പ്രസിലാണ് യുവാക്കള്‍ എത്തിയത്. വെൽഡിംഗ് ജോലിയുടെ മറവിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന യുവാക്കൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നത് പതിവായിരുന്നു. പുന്നപ്ര കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് സംശയിക്കുന്നു.

ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരിവ്യാപാരം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെയും നേതൃത്വത്തിലായിരുന്നു നടപടി.

Print Friendly, PDF & Email

Leave a Comment

More News