പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് അനുവദിച്ച പണം വകമാറ്റി ചിലവഴിച്ചു; ലോക്നാഥ് ബെഹ്‌റയുടെ നടപടിക്ക് സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിലേക്ക് അനുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബഹ്റയുടെ നടപടിയെ ന്യായീകരിച്ച് സർക്കാർ. ഭാവിയില്‍ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടപ്പിലാക്കരുതെന്ന് കർശന നിർദേശവും നല്‍കി. ബെഹ്റയുടെ നടപടിയെ സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.

പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് 4.33 കോടിയാണ് അനുവദിച്ചത്. പൊലീസ് വകുപ്പിന്റെ നവീകരണ പദ്ധതിയിൽ 30 ക്വാർട്ടേഴ്സുകൾ നിർമിക്കാനാണ് തുക അനുവദിച്ചത്. എന്നാൽ, സർക്കാർ അനുമതി വാങ്ങാതെ തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സിന് പകരം വില്ലകൾ നിർമ്മിച്ചു. ഓഫീസുകള്‍ക്ക് പുറമെ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 27 ലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News