മറിയുമ്മ മാളിയേക്കലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

കണ്ണൂർ: മുസ്ലിം സമുദായത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലബാറിലെ ആദ്യ വനിത മാളിയേക്കൽ മറിയുമ്മ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയില്‍ ഖബറടക്കും.

തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം കാൽപ്പാടുകൾ പതിപ്പിച്ച ഒരാളെയാണ് നമുക്ക് നഷ്ടമായത്. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് പ്രകടിപ്പിച്ച മാളിയേക്കൽ മറിയുമ്മ മത സാഹോദര്യത്തിന്റെ പ്രതീകമായിരുന്നു. അവരുടെ വേർപാട് ഒരു നാടിനേയും നിരവധി തലമുറകളേയും ദുഃഖത്തിലാഴ്ത്തും. ആ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment