ഡൽഹി-റോഹ്തക് റെയിൽവേ ലൈനിൽ ഗുഡ്സ് ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

ന്യൂഡല്‍ഹി/റോഹ്‌തക്: ഹരിയാനയിലെ റോഹ്‌തക്കിലെ ഖരാവർ റെയിൽവേ സ്‌റ്റേഷനു സമീപം ഞായറാഴ്ച ഗുഡ്‌സ് ട്രെയിനിന്റെ എട്ട് കോച്ചുകൾ പാളം തെറ്റി. ഈ അപകടത്തെത്തുടർന്ന് ഡൽഹി-റോഹ്തക് റെയിൽവേ ട്രാക്ക് പൂർണ്ണമായും തടസ്സപ്പെട്ടതായി പറയപ്പെടുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. എന്നാൽ, അപകട കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് റോഹ്തക്കിലേക്ക് കൽക്കരിയുമായി പോയ ഗുഡ്സ് ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്.

ഗുഡ്‌സ് ട്രെയിൻ മറിഞ്ഞതിനെത്തുടർന്ന് ഡൽഹി-റോഹ്‌തക് ട്രാക്ക് താറുമാറായെന്നാണ് സൂചന. അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടിലൂടെ ഓടുന്ന രണ്ട് ട്രെയിനുകള്‍ നിര്‍ത്തലാക്കി. ഏറ്റവും കൂടുതൽ ട്രെയിനുകൾ ഓടുന്ന ട്രാക്കുകളാണിവ.

അതേസമയം, ട്രാക്ക് പൂര്‍‌വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും. ട്രാക്ക് ശരിയാക്കാൻ ഗുഡ്സ് ട്രെയിൻ ഇവിടെ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, ട്രാക്ക് കേടായതിനാൽ ഇത് ശരിയാക്കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News