ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി 600 ലധികം രജിസ്‌ട്രേഷൻ

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലിയുടെ രജിസ്‌ട്രേഷൻ വളരെ വിജയകരമായി 600ലധികം ആളുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വളരെ നല്ല ഒരു ജനപിന്തുണയാണ് ജൂൺ 24-ാം തിയതി ശനിയാഴ്ച നടക്കുന്ന ഈ ആഘോഷങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനവും അംഗസംഖ്യകൊണ്ട് ഏറ്റവും വലുതുമായ ഈ അസോസിയേഷന്റെ 50-ാം വാർഷികം ഒരു അവിസ്മരണീയ മുഹൂർത്തമാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്.

എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ ഷിക്കാഗോ സിറ്റി മേയർ ബ്രാൻഡൻ ജോൺസനോടൊപ്പം അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ജനറൽ ഓഫ് ഷിക്കാഗോ സോമനാഥ് ഘോഷ്, കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, ഷിക്കാഗോ സീറോമലബാർ ബിഷപ്പ് ജോയി ആലപ്പാട്ട്, മുൻമന്ത്രി അഡ്വ. മോൻസ് ജോസഫ്, ഇല്ലിനോയ് സ്‌റ്റേറ്റ് റപ്രസെന്റേറ്റീവ് കെവിൻ ഓലിക്കൽ, ടെക്‌സാസ് ജഡ്ജ് സുരേന്ദ്രൻ പാട്ടീൽ, യു.കെ. ബ്രിസ്‌റ്റോൾ ബ്രാഡ്‌ലി സ്‌റ്റോക്ക്, മേയർ ടോം ആദിത്യ, കിറ്റക്‌സ് & ട്വിന്റി20 ചെയർമാൻ സാബു എം. ജോർജ്, സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ, ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന സെക്രട്ടറി ഡോ. കലഷാഹി, എന്നിവർ പങ്കെടുക്കുന്നതാണ്.

വൈകുന്നേരം 5.30ന് ആരംഭിക്കുന്ന മെഗാ തിരുവാതിരയ്ക്കു ശേഷം പൊതുസമ്മേളനം ഗ്രാന്റ് ഡിന്നർ, കലാപരിപാടികൾ, വിജയ് യേശുദാസ്, രഞ്ജിനി ജോസ്, ഭുവന ആനന്ദ് ടീമിന്റെ ലൈവ് മ്യൂസിക് പരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തൽ കൺവെൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ ഫിനാൻസ് ചെയർമാൻ ജോൺസൺ കണ്ണൂക്കാടൻ, സുവനീർ ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു എന്നിവരോടൊപ്പം വിപുലമായ ഒരു കൺവെൻഷൻ കമ്മിറ്റിതന്നെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

Print Friendly, PDF & Email

Leave a Comment

More News