മിസിസ് ഭാരത് യുഎസ് കിരീടം പ്രിയ അലവാഡി ഗുപ്തക്ക്

അറ്റ്ലാന്റ∙ പ്രിയ അലവാഡി ഗുപ്തക്ക് മിസിസ് ഭാരത് യുഎസ്എ എലൈറ്റ് 2022 കിരീടം. നിരവധി മത്സരാർഥികളെ പിന്തള്ളിയാണ് ഇവർ കിരീടമണിഞ്ഞത്. അറ്റ്ലാന്റയിൽ ഡിസംബർ 10നു നടന്ന സൗന്ദര്യ മത്സരത്തിൽ വിജയിയായ ഗുപ്തയെ 2021 മിസ് യൂണിവേഴ്സായ ഹർനാസ് സിന്ധു കിരീടമണിയിച്ചു. ഐടി മാനേജ്മെന്റ് കൺസൾട്ടന്റായ ഗുപ്ത സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമാണ്.

ഈ മത്സരത്തിനു ഞാൻ റജിസ്റ്റർ ചെയ്തതു മുതൽ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും ഓരോ കടമ്പകളും വളരെ ആവേശപൂർവമാണു തരണം ചെയ്തതെന്നും ഈ വിജയത്തിൽ അതീവ സംതൃപ്തയാണെന്നും പ്രിയ പറഞ്ഞു.

ലോകത്തെമ്പാടുമുള്ള സ്ത്രീകളെ സഹായിക്കുന്നതിനു മിസിസ് ഭാരത് യുഎസ്എ എന്ന വെറ്റിൽ പ്രയോജനപ്പെടുമെന്നും ഇവർ സമ്മതിച്ചു. 2015ലെ സൗത്ത് ഏഷ്യ ഇന്റർനാഷനൽ ടൈറ്റിലും പ്രിയ ഗുപ്ത സ്വന്തമാക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News