ജൂലിയന്‍ അസാന്‍‌ജേയുടെ മോചനം ഉറപ്പാക്കാൻ യൂറോപ്യന്‍ യൂണിയനു മേല്‍ സമ്മർദ്ദം ചെലുത്തുന്നത് അസാൻജിന്റെ ഭാര്യ

ബ്രിട്ടനില്‍ കസ്റ്റഡിയില്‍ തുടരുന്ന വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ മോചനത്തിനായി യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ചൊവ്വാഴ്ച ആവശ്യപ്പെട്ടു.

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള സൈനിക വിവരങ്ങൾ വെളിപ്പെടുത്തിയതിന് വിചാരണ നേരിടാൻ ഓസ്‌ട്രേലിയൻ പ്രസാധകനെ കൈമാറണമെന്ന് യുഎസ് അഭ്യർത്ഥിച്ചിരുന്നു.

1988-ൽ യൂറോപ്യൻ പാർലമെന്റ് സ്ഥാപിച്ച Sakharov Prize for Freedom of Thought ന്റെ അന്തിമ പട്ടികയിലായിരുന്നു അദ്ദേഹം. യൂറോപ്യൻ സ്ഥാപനങ്ങൾ ഇപ്പോൾ ഒരു കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റെല്ല അസാൻജെ പറഞ്ഞു.

സ്വന്തം പാർലമെന്റിന്റെ പിന്തുണയുള്ളതുകൊണ്ടാണ് അവർക്ക് നിലപാട് എടുക്കാൻ കഴിയുന്നത്. രാഷ്ട്രീയ വിഷയമായതിനാൽ അത് ഏറ്റെടുക്കുമെന്നും സ്റ്റെല്ല അസാൻജെ പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്ന് സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ അവര്‍ പറഞ്ഞു.

അവാർഡിനുള്ള മത്സരത്തില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിലൂടെ, “ഈ വിഷയം യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ പൗരന്മാർ, യൂറോപ്യൻ മാധ്യമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്ന് ” സ്റ്റെല്ല അവകാശപ്പെട്ടു.

ഈ വിഷയം ഏറ്റെടുക്കാനും ജൂലിയന്റെ മോചനത്തിനായി പോരാടാനും യൂറോപ്യൻ പാർലമെന്റ് വ്യക്തമായ അവകാശം നൽകിയിട്ടുണ്ടെന്ന് യൂറോപ്യൻ സ്ഥാപനങ്ങൾ തിരിച്ചറിയേണ്ട സമയമാണിത്. അസാൻജിനെ പാർപ്പിച്ചിരിക്കുന്ന ലണ്ടന് പുറത്തുള്ള അതീവ സുരക്ഷാ കേന്ദ്രമായ ബെൽമാർഷ് ജയിൽ വീഡിയോ ലിങ്ക് വഴി പ്രസ്താവന നടത്താൻ അനുമതി നിഷേധിച്ചതായി അവർ തുടർന്നു പറഞ്ഞു.

2010-ൽ വിക്കിലീക്‌സിന് ലഭിച്ച ആയിരക്കണക്കിന് യുഎസ് നയതന്ത്ര കേബിളുകളിൽ ആദ്യത്തേത് അസാന്‍‌ജേ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് 1917ലെ ചാരവൃത്തി നിയമപ്രകാരം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അസാൻജിനെതിരെ കുറ്റം ചുമത്തിയത്.

Print Friendly, PDF & Email

Leave a Comment

More News