പി വൈ സി ഡി കോൺഫറൻസ് ഒക്ടോബർ 6ന് ആരംഭിക്കും; സംയുക്ത ആരാധന ഞായറാഴ്ച

ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(PYCD)ന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 6,7 തീയതികളിൽ ഐ പി സി ഹെബ്രോനിലും ഞായറാഴ്ചത്തെ സംയുക്ത ആരാധന മെസ്‌ക്വിറ്റ് കൺവെൻഷൻ സെന്ററിലും നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വിപുലമായ ക്രമീകരണങ്ങളാണ് കോൺഫറൻസിനായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഗ്ലെൻ ബെഡോൻസ്കി എന്നിവരാണ് മുഖ്യ പ്രസംഗകർ. ശനിയാഴ്ച രാവിലെ 10-ന് നടക്കുന്ന ഫാമിലി സെമിനാർ ഡാളസ് ഫോർട്ട് വർത്ത് സിറ്റി-വൈഡ് ഫെല്ലോഷിപ്പുമായി ചേർന്ന് സംയുക്തമായിട്ടാണ് നടത്തുന്നത്.

നാലു പതിറ്റാണ്ടിന്റെ സ്തുത്യർഹമായ ചരിത്രമാണ് ഡാളസിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായി നിലകൊള്ളുന്ന പി. വൈ. സി. ഡി യ്ക്കുള്ളത്. നാല്പത്തിയൊന്നാം വർഷത്തിലും വ്യത്യസ്തമായ പ്രവർത്തങ്ങളുമായി യുവജങ്ങളുടെ ഇടയിൽ മാത്രമല്ല, മുഴുവൻ വിശ്വാസ സമൂഹത്തിനും മാതൃകയായി ഈ ആത്മീയ പ്രസ്ഥാനം നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്. 1982-ൽ കേവലം 250-പേർ മാത്രം സംബന്ധിച്ചിരുന്ന പ്രഥമ സമ്മേളനത്തിൽ നിന്ന് ഇന്ന് ഈ യുവജനസംഘടന ആയിരങ്ങൾ സമ്മേളിക്കുന്ന ഐക്യകൂട്ടായ്മയായി മാറിയിട്ടുണ്ട്. ഡാളസിലെ 37 സഭകളാണ് പി. വൈ. സി. ഡി-യുടെ അംഗങ്ങളായിട്ടുള്ളത്. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ ഔദ്യോഗിക ഭാരവാഹികളായി പ്രവർത്തിക്കുന്നു.

കോൺഫറൻസിനോടനുബന്ധിച്ച് ഒരു സുവനീറും ഈ വർഷം പ്രസിദ്ധീകരിക്കുന്നുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരം നടക്കുന്ന യോഗത്തിൽ വച്ച് സുവനീർ പ്രകാശനം ചെയ്യുകയും ഞായറാഴ്ച്ച സംയുകത ആരാധനയ്ക്ക് ശേഷം സുവനീർ വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്..

Print Friendly, PDF & Email

Leave a Comment

More News