കാത്തിരിപ്പിന് വിരാമം; മന്ത്രയുടെ പ്രഥമ ഹിന്ദു കൺവെൻഷന് ജൂലൈ 1നു കൊടി ഉയരും

നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിനു പുതു ചൈതന്യം നൽകി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ പ്രഥമ വിശ്വഹിന്ദു സമ്മേളനത്തിന് ജൂലൈ 1നു ഹ്യൂസ്റ്റണിൽ കോടി ഉയരും. കേരളത്തിൽ നിന്നുള്ള  വിവിധ ആധ്യാത്മിക നേതാക്കളുടെ അനുഗ്രഹ പ്രഭാഷണങ്ങൾ ചടങ്ങിന്റെ മാറ്റ് കൂട്ടും. ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത് മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ഉണ്ണി മുകുന്ദൻ. കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കൂടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന സംഗീത നിശയോടെ കൺവെൻഷൻ അവസാനിക്കും.

കലാ മാമാങ്കം ആയ മന്ത്ര കലോത്സവം അരങ്ങ് രജിസ്‌ട്രേഷൻ പൂർത്തിയായി. 5 വയസു മുതൽ വിവിധ പ്രായത്തിലുള്ളവർ മാറ്റുരക്കുന്ന കലാവേദിയിൽ നിരവധി  മത്സരങ്ങൾ ആണ് അണിയൊച്ചരുക്കിയിരിക്കുന്നത്. സംഘടനാരംഗത്തെ മികവുറ്റ വ്യക്തികളും സംഘടനകളും കൈ കോർത്ത് യുവശക്തിയുടെ ഊർജം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കയിലെ മലയാളി ഹൈന്ദവ സമാജത്തിലെ പുതിയ തലമുറയ്ക്ക് ദിശാബോധം നൽകി മുന്നേറുന്ന സംഘടനയുടെ നാഴികകല്ലായി മാറും പ്രസ്തുത സമ്മേളനം എന്ന് കരുതപ്പെടുന്നു. അമേരിക്കയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യസ്വഭാവത്തോടെ ഹൈന്ദവ കുടുംബങ്ങളും ‘മന്ത്ര’  കൺവെൻഷനിൽ അണിചേരും. മന്ത്ര ഗ്ലോബൽ കൺവെൻഷനുള്ള തയ്യാറെടുപ്പുകൾ ഹ്യൂസ്റ്റണിൽ അതിവേഗം പുരോഗമിക്കുന്നു. വിവിധ കമ്മിറ്റികളിലായി പ്രായഭേദമെന്യേ ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ ഇതിനായി പ്രയത്‌നിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ  കൺവെൻഷൻ.

Print Friendly, PDF & Email

Leave a Comment

More News