ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ് ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

പാസ്റ്റർ കെ.പി.മാത്യു ഡാളസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ്‌ മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി. പിശാചിന്റെ കുതന്ത്രങ്ങളിൽ അകപെട്ടുപോകാതെ പാപത്തെ പൂർണ്ണമായും വിട്ടുകളഞ്ഞു നിത്യതയുടെ അവകാശികളായി നാം ഓരോരുത്തരും തിരണമെന്ന് പാസ്റ്റർ ജേക്കബ് മാത്യു പ്രസ്താവിച്ചു. സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നാഷണൽ ക്വയർ ഗാനശുശ്രുഷ നിർവ്വഹിച്ചു. അതിരുകളില്ലാത്ത ദർശനം” എന്നതായിരിന്നു ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം. “വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിന്നു ഉപവിഷയങ്ങൾ. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ആശംസ സന്ദേശം അറിയിച്ചു. നാഷണൽ സെക്രട്ടറി ബ്രദർ ജോർജ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാമുവേൽ ജോണിന്റെ ആശീർവാദ പ്രാർത്ഥനയോടുകുടി കോണ്ഫറന്സ് അനുഗ്രഹരമായി സമാപിച്ചു.

ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയുമാണ് ഒരുക്കങ്ങൾ ക്രമീകരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News