ഇന്നത്തെ രാശിഫലം (ഫെബ്രുവരി 27, തിങ്കള്‍)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാൽ ഇന്ന് അത്ഭുതങ്ങൾ സംഭവിക്കും. ഇതിന്റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. പൈതൃകസ്വത്ത് ഇന്ന് നിങ്ങൾക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സർക്കാർകാര്യങ്ങളുമായി ബന്ധപ്പെട്ട കടലാസു ജോലികൾക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിർമ്മലമായ ഒരു ദിവസം പ്രാർത്ഥന, മതപരമായ അനുഷ്‌ഠാനങ്ങൾ, ക്ഷേത്ര സന്ദർശനം എന്നിവയോടെ നിങ്ങളുടെ ദിവസം ആരംഭിക്കുക. എങ്കിൽ ദിവസത്തിൻറെ ബാക്കിഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിൻതുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. വിദൂരസ്ഥലങ്ങളിൽ നിന്നുള്ള വർത്തകൾ നിങ്ങൾക്ക് സംതൃപ്‌തി നൽകും.

തുലാം: പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്! ഓർക്കുക. ക്രൂരമായ വാക്കുകൾകൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുൻകോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കാൻ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങൾക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവർത്തനങ്ങളിൽ നിന്ന് അകന്ന് നിൽക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയർത്താൻ ഇപ്പോൾ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ കണക്ക് സൂക്ഷിക്കേണ്ടതുണ്ട്.

വൃശ്ചികം: ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങൾ അലമാരയിൽ പൂട്ടിവെക്കുക! ഇന്ന് ഉല്ലാസവേലയാണ്. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കുന്നു. ഒന്നിച്ചൊരു സിനിമക്കോ അല്ലെങ്കിൽ ഒരു സാഹസിക യാത്രക്കോ പോകാവുന്നതാണ്. ഇന്ന് സമൂഹികമായ അംഗീകാരത്തിൻറെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു: നക്ഷത്രങ്ങൾ അനുകൂലസ്ഥാനങ്ങളിൽ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉൽകൃഷ്‌ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂർണ്ണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. നിങ്ങൾ എല്ലാവരോടും അനുഭാവപൂർവ്വം പെരുമാറും. മാതൃഭവനത്തിൽ നിന്നുമുള്ള ഒരു ശുഭവാർത്ത നിങ്ങൾക്ക് കൂടുതൽ ഉല്ലാസം നൽകും. എതിരാളികളേക്കാൾ ശക്തനാണെന്ന് നിങ്ങൾ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാൻ സാദ്ധ്യത. ഒന്നുകിൽ മാനസിക പ്രതിസന്ധിയും തീരുമനമെടുക്കാനുള്ള കഴിവില്ലായ്മയും, അല്ലെങ്കിൽ കഠിനാധ്വാനം കൊണ്ടുള്ള അവസ്ഥയും, നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങൾ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥയ്ക്കും മേലധികാരികളുടെ അതൃപ്തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ശാന്തമായിരിക്കുക.

കുംഭം: നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂലചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനും കുടുംബ ജീവിതത്തിനും ഹാനികരമായേക്കാം. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഉൾപ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. അമ്മയിൽനിന്ന് നിർലോഭമായ നേട്ടം വന്നുചേരും.

മേടം: നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും. ഇന്നത്തെ ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. കൗമാരക്കാർ ഇന്ന് ഷോപ്പിങ്ങിനോ ഒരു സിനിമ കാണുന്നതിനോ വേണ്ടി ചിലവഴിക്കുകയും ചെയ്യും. കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ കിട്ടുന്നതിനായി ബഹളം ഉണ്ടാക്കും.

ഇടവം: ഇന്ന് ആത്മാരാധനയോടുള്ള വികാരങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക് ചെറിയ നിസ്സംഗ മനോഭാവം അനുഭവപ്പെടും. നിങ്ങളുടെ ഈ വികാരങ്ങൾ നിങ്ങളുടെ സുപ്രധാന ബന്ധങ്ങളിൽ വില്ലൻ ഉണ്ടാക്കും. ഇത് ഒഴിവാക്കുന്നതിനായി നിങ്ങൾ സ്നേഹിക്കുന്ന ആളുകളോട് കുറച്ച് മൃദുലമായും വിവേകത്തോടും കൂടി സമീപിക്കുക.

മിഥുനം: നയിക്കണം, ആഞ്ജകൾ നൽകുകയും ചെയ്യുന്ന ഒരാളായി പൊതുസമൂഹം നിങ്ങളെ കാണുന്നു. ശരിക്കും നിങ്ങളുടെ ഹൃദയം എന്ത് ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ച് സമയമായി ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന സംശയങ്ങളിൽ ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും.

കർക്കിടകം: വിജയം കൈവരിക്കാൻ ദൈവാനുഗ്രഹം ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പൂർത്തീകരിക്കാൻ കഴിയാതെ പോയത് പൂർത്തീകരിക്കാനും മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കാനും ഇത് ഒരു സുവർണാവസരമായിരിക്കും. ഇന്ന് നിങ്ങളുടെ സങ്കൽപ്പങ്ങൾ ഒരു കാട്ടു തീ പോലെ പടർന്നു പിടിക്കുകയും എല്ലാ കാര്യങ്ങളും നിങ്ങളുടെ വഴിക്കു വരുകയും ചെയ്യും.

Print Friendly, PDF & Email

Related posts

Leave a Comment