ഞങ്ങളെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്: സഖ്യം തകർത്ത് നിതീഷ് കുമാര്‍

പട്‌ന: 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ യുണൈറ്റഡും ഭാരതീയ ജനതാ പാർട്ടിയും ഒരുമിച്ചാണ് മത്സരിച്ചത്. സീറ്റ് കുറഞ്ഞിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് ബിജെപിയാണ്. അന്നുമുതൽ ഇരുപാർട്ടികളും തമ്മിൽ തർക്കവും നിലനിന്നിരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ പല വിഷയങ്ങളിലും വ്യത്യസ്ത പ്രസ്താവനകൾ നടത്തുന്നതും പതിവായി. ബിജെപിയുമായുള്ള ജെഡിയു സഖ്യം തകർന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ബിഹാറിൽ ജെഡിയു മുഖ്യമന്ത്രിയാകുകയും, ആർജെഡിക്ക് ഒരു ഉപമുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്പീക്കർ കോൺഗ്രസിൽ നിന്നായിരിക്കും. അതോടൊപ്പം ഉപമുഖ്യമന്ത്രിയാക്കാനുള്ള സൂത്രവാക്യവും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്. ബിജെപി ഞങ്ങളെ തളർത്താനാണ് ശ്രമിച്ചതെന്ന് ജെഡിയു യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞു. എപ്പോഴും ഞങ്ങളെ അപമാനിച്ചുകൊണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും ജാർഖണ്ഡ് ഇൻചാർജുമായ അവിനാഷ് പാണ്ഡെ രംഗത്തെത്തി. ബിഹാറിൽ മാത്രമല്ല, മഹാരാഷ്ട്രയിലും കർണാടകയിലും വരുംകാലങ്ങളിൽ മാറ്റം കാണാമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു നിന്ന് രാജ്യത്തെ അടിയന്തരാവസ്ഥയിൽ നിന്ന് രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറുവശത്ത്, മഹാസഖ്യത്തിന്റെ യോഗത്തിൽ, ആർജെഡി എം‌എൽ‌എമാരും എം‌എൽ‌സിമാരും രാജ്യസഭാ എം‌പിമാരും തീരുമാനമെടുക്കാൻ തേജസ്വി യാദവിനെ അധികാരപ്പെടുത്തി. ഇതോടെ തേജസ്വിക്കൊപ്പമാണെന്നാണ് നേതാക്കളെല്ലാം പറയുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News