പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ ചാറ്റിലൂടെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച വ്ലോഗറെ അറസ്റ്റു ചെയ്തു

എറണാകുളം: സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച യൂട്യൂബ് വ്ലോഗര്‍ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പെൺകുട്ടിയും വ്ലോഗറും തമ്മിലുള്ള വീഡിയോ ചാറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എക്സൈസ് ഇയ്യാളെ കണ്ടെത്തിയത്. തുടർന്ന് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.

വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ സൂക്ഷിച്ചിരുന്ന കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. യുട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കാട്ടൂർ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.

ഇവർക്കെതിരെ എക്സൈസ് നിയമനടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News