കാസർകോട് ആരോഗ്യ മന്ത്രിക്കു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കാസർകോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേര്‍ക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി. മൊഗ്രാൽ പുത്തൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആരോഗ്യമേഖലയിൽ കാസർകോടിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നാണ് വിശദീകരണം.

മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകുന്ന വഴിയില്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി.

ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ ശിലാസ്ഥാപനം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എസ്എൻസിയു നവജാത ശിശു പരിചരണ വിഭാഗം, തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം എന്നിവയാണ് മന്ത്രിയുടെ ജില്ലയിലെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment