ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് 13 ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന എക്യൂമെനിക്കൽ വോളിബാൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ട്രിനിറ്റി സെന്ററിൽ (5810,Almeda Genoa Road, Hoston, TX 77048) വച്ച് നടക്കുന്ന ടൂർണമെന്റ് വിജയിപ്പിയ്ക്കുന്നതിനു എല്ലാ കായിക പ്രേമികളെയും ട്രിനിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നവെന്നു സംഘടകർ അറിയിച്ചു, വിജയികൾക്ക്‌ ചാമ്പ്യൻഷിപ്പ് ട്രോഫികളും എംവിപി, ബസ്റ്റ് ഡിഫെൻസ്, ബസ്റ്റ് ഒഫൻസ്, ബെസ്റ്റ് സെറ്റ്ലെർ തുടങ്ങിയ വ്യക്തിഗത ട്രോഫികളും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
റവ.ഫാ.ജെക്കു സഖറിയ (പ്രസിഡണ്ട്) – 832 466 3153
റവ.ഡോ.ജോബി മാത്യു (സ്പോർട്സ് കൺവീനർ) – 832 806 7144
റജി കോട്ടയം (കോർഡിനേറ്റർ) 832 723 7995

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment