വലിയ മനുഷ്യനും ചെറിയ ലോകവും (കാർട്ടൂൺ): കോരസൺ

മുൻ മന്ത്രിയും, ജനപ്രതിനിധിയുമായ ഡോക്ടർ കെ. ടി. ജലീൽ കൂടെക്കൂടെ മാധ്യമരംഗത്തു ചൂടൻ പ്രയോഗങ്ങളുമായാണ് എത്താറുള്ളത്. കക്ഷി വളരെ സീരിയസ് ആയിട്ട് പറയുന്ന കാര്യങ്ങൾ ഒക്കെ ജനം വലിയ തമാശയായിട്ടാണ് എടുക്കാറുള്ളത് എന്നതാണ് ഒരു രീതി. ഇത്തവണ ‘ആസാദ് കാശ്മീർ’ സന്ദർശനത്തിനുശേഷം ചരിത്രാദ്ധ്യാപകനായ KTJ, തമാശയുടെ കൂടുപൊട്ടിച്ചത് തന്റെ ഫേസ്ബുക്ക് വഴിയായിരുന്നു. ബ്രിട്ടീഷുകാർ പാട്ടുംപാടി ഇന്ത്യ വിട്ടുപോകുന്ന സമയത്തു ഒരു മാങ്ങ എടുത്തു രണ്ടായി വിഭജിച്ചപോലെ കാശ്മീർ എടുത്തു വിഭജിച്ചു ഒരു പൂള് ഇന്ത്യക്കും മറ്റൊരു പൂള് പാക്കിസ്ഥാനുമായി നൽകി. അതിന്റെ പേരിൽ ഇപ്പോൾ വല്ലാത്ത പെരുപ്പാണ് രണ്ടുകൂട്ടർക്കും. ഒരാൾക്ക് കിട്ടിയ പൂള് അത്ര ശരിയായില്ല എന്നാണ് രണ്ടുകൂട്ടരും പറയുന്നത്. അവിടെ നിറയെ സുന്ദരന്മാരും സുന്ദരികളുമാണ്, പക്ഷെ അവർക്കു വേണ്ടത്ര തെളിച്ചം പോരാ എന്നാണ് മൂപ്പർക്ക് തോന്നിയത്. എവിടെ നോക്കിയാലും പട്ടാളക്കാർ മാങ്ങ സഞ്ചിയിൽ ഇട്ട് തോക്കും കുത്തിപ്പിടിച്ചു തുറിച്ചു നോക്കി അങ്ങനെ നിൽക്കെയാണ്. ഇന്ത്യയുടെ കൈവശം പിടിച്ചുവച്ചിരിക്കുന്ന ആസാദ് കാശ്മീർ എന്നൊക്കെ ഒരു കാച്ചങ്ങു കാച്ചി മൂപ്പര് ചരിത്രത്തിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർത്തു. മോദിജി ചരിത്രം തിരുത്തുന്നു എന്നുപറഞ്ഞു സോണിയാജി വിലപിക്കുമ്പോൾ ആർക്കും എങ്ങനെയും എഴുതാവുന്ന കുന്തവും കൊടച്ചക്രവുമാണോ ഈ ചരിത്രം എന്നാണ് ഇപ്പോൾ പിടികിട്ടാത്തത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

3 Thoughts to “വലിയ മനുഷ്യനും ചെറിയ ലോകവും (കാർട്ടൂൺ): കോരസൺ”

  1. Nissar Kallunkal

    ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളേക്കാള്‍ വലിയ പാതകമൊന്നും കെ ടി ജലീല്‍ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എങ്ങും തന്നെ അത്തരത്തിലൊരു പരാമര്‍ശവുമില്ല. ഏതൊരു സാഹിത്യകാരനേക്കാളും ഭംഗിയായി കശ്മീര്‍ യാത്ര അദ്ദേഹം വിവരിച്ചിരിക്കുന്നു. അതില്‍ ഗൗരവമായ പല കാര്യങ്ങളും അദ്ദെഹം പരാമര്‍ശിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല, ചരിത്രത്തില്‍ എഴുതിയിട്ടുള്ളതാണ്. ‘കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തവര്‍’ ആ പോസ്റ്റുകള്‍ മനസ്സിരുത്തി ഒന്നു വായിക്കാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ ജഗപൊഗ ഒഴിവാകുമായിരുനു. ഇവിടെ പ്രശ്നം ‘ജലീല്‍’ എന്ന പേരാണ്…ആ പേരു കേള്‍ക്കുമ്പോഴേക്കും കലിയിളകുന്നവര്‍ ഇതല്ല ഇതിലപ്പുറവും പറയും….

  2. Joby Aikkarathu

    മഹാത്മാ ഗാന്ധിയും ജിന്നയും കൂടി ഭാരതത്തെ രണ്ട് പൂളാക്കി, ജവഹര്‍ലാല്‍ നെഹ്രു കശ്മീരിനെ രണ്ടു പൂളാക്കി, നരേന്ദ്ര മോദിയും അമിത് ഷായും കൂടി കശ്മീരിനെ മൂന്നു പൂളാക്കി…. അതാണ് ചരിത്രം. ഇനി എത്ര പേര്‍ വരാനിരിക്കുന്നു… അവരൊക്കെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളെ എത്ര പൂളുകളാക്കുമെന്ന് കണ്ടറിയണം….. ഈശ്വരോ രക്ഷതുഃ

  3. Chandra Babu

    ഇന്ത്യയുടെ വിഭജന ചരിത്രം ഒന്നു വായിച്ചാല്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ജലീല്‍ കശ്മീരില്‍ പോയതും ‘ആസാദ് കശ്മീര്‍’ എന്ന വാക്ക് ഉപയോഗിച്ചതും ഭയങ്കര പാതകമായി കാണുന്നവര്‍ ഇന്ത്യ എങ്ങനെ വിഭജിച്ചു, ആരാണ് അതിനുത്തരവാദികള്‍ എന്നൊക്കെയുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. നാമെല്ലാം ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞാണ് ചരിത്രം വളച്ചൊടിക്കുന്നത്. സത്യത്തില്‍ ബ്രിട്ടീഷുകാരാണോ ഇന്ത്യ വിഭജിക്കാന്‍ കാരണം? അതിന് ചരിത്രം പഠിക്കണം. എല്ലാം അവിടെ എഴുതി വെച്ചിട്ടുണ്ട്. സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റിയിട്ടു പോരേ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തു മാറ്റാന്‍?

Leave a Comment

Related News