പാക്കിസ്താനില്‍ യാത്രാ ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് 20 പേർ ജീവനോടെ വെന്തു മരിച്ചു

ഉച് ഷെരീഫ് (പാക്കിസ്താന്‍): ചൊവ്വാഴ്ച പുലർച്ചെ മുള്താനിനടുത്തുള്ള ഉച്ച് ഷെരീഫിൽ പാസഞ്ചർ ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് 20 പേർ ജീവനോടെ വെന്തു മരിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുൾട്ടാനടുത്തുള്ള ഉച്ച് ഷെരീഫിലെ മോട്ടോർവേ M5 ലാണ് അപകടമുണ്ടായത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസ് ഒരു ഓയിൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ച് 20 പേർ മരിച്ചു.

അപകടത്തെ തുടർന്ന് മോട്ടോർവേ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡ്രൈവറും കണ്ടക്ടറുമടക്കം 26 പേർ ബസിൽ യാത്ര ചെയ്തിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

രക്ഷാപ്രവർത്തകർ പരിക്കേറ്റ നിലയിൽ എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അതില്‍ രണ്ട് പേർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ബസിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News