പ്രിയാ വർഗീസിന്റെ വിവാദ നിയമനത്തില്‍ ഗവർണ്ണര്‍ ഇടപെട്ടത് കള്ളന്മാര്‍ ശിക്ഷ ഇരന്നു വാങ്ങിയ പോലെയായി: കെ എസ് യു ജില്ലാ പ്രസിഡന്റ്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയാണ് നിയമന നടപടികൾ നിർത്തിവച്ച ഗവർണറുടെ കടുത്ത നടപടിയെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ചാന്‍സലറുടെ നടപടി സര്‍വ്വകലാശാല അധികൃതരുടെ തട്ടിപ്പും വിസിയുടെ അഴിമതിയും തുറന്ന് കാട്ടിയെന്നും ഷമ്മാസ് പറഞ്ഞു.

പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കുക വഴി നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന സമീപനമാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറും സിന്ഡിക്കേറ്റും തുടര്‍ച്ചയായി സ്വീകരിച്ചിരുന്നതെന്നും ഇത്തരം നീക്കങ്ങള്‍ക്കുള്ള കനത്ത താക്കീത് കൂടെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും വൈസ് ചാന്‍സലര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണമെന്നും പി. മുഹമ്മദ് ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News