സ്കൂളുകള്‍ തുറക്കുന്നു; വിലക്കുറവ് ആഘോഷമാക്കാന്‍ വിപണി

ദുബൈ: മധ്യവേനലവധി അവസാനിച്ച് ഈ മാസം അവസാനത്തോടെ യുഎഇയിലെ സ്കൂളുകള്‍ തുറക്കും. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ തുടർച്ചയാണ് നടക്കുക. അതേസമയം തന്നെ കുട്ടികളുടെ സ്കൂളുകളിലേക്കുളള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് വിപണി.

ബാക് ടു സ്കൂള്‍ ക്യാംപെയിന് തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 2022 ഓഗസ്റ്റ് 12ന് ആരംഭിച്ച ആദ്യത്തെ ക്യാമ്പയിനിലൂടെ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്കും സ്‍കൂള്‍ സംബന്ധമായ സാധനങ്ങള്‍ക്കും 65 ശതമാനത്തിലേറെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളുടെ ഭാഗമായി മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്‍റെ എല്ലാ മേഖലയിലുമുളള ആളുകള്‍ക്കും സേവനം എത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. ഇതിനായി ആവിഷ്കരിക്കുന്ന വാർഷിക പദ്ധതികളുടെ ഭാഗമായാണ് ക്യാംപെയിനെന്നും അദ്ദേഹം അറിയിച്ചു. ദുബായിലെ വിവിധ യൂണിയന്‍ കോപ് ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കും അധ്യാപകർക്കും ആവശ്യമായ ഉല്‍പന്നങ്ങളെല്ലാം ക്യാംപെയിനിലുടെ ലഭ്യമാകും. 65 ശതമാനത്തിലധികം വിലക്കുറവും ചില ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ഇതില്‍ ഉള്‍പ്പെടുന്നു. സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍’ (ആപ്) വഴിയും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News