ഫിലിപ്പ് ജോൺ അന്തരിച്ചു

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ.

മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി ജോൺ (ഇരുവരും ഡാലസ്).

മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ്‌ പെരേര.

കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ.

കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാനൻറ്റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു.

പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, ആഗസ്റ്റ് 22 തിങ്കൾ രാവിലെ 9.30 മണി മുതൽ ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക് ശേഷം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ഫിൽജി ജോൺ 901 832 6650

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News