പ്രതിപക്ഷത്തിന്റെ കഴുത്ത് ഞെരിക്കാൻ കേന്ദ്രം സിബിഐയെ ഉപയോഗിക്കുന്നു: കനയ്യ കുമാർ

നാഗ്പൂർ : പ്രതിപക്ഷത്തെ കഴുത്ത് ഞെരിച്ച് കൊല്ലാൻ കേന്ദ്രസർക്കാർ കേന്ദ്ര അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാർ.

അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുമാർ. സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ രാജ്യത്തെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അധികാരം സംരക്ഷിക്കാൻ അത് ദുരുപയോഗം ചെയ്യുകയാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഡൽഹി എക്‌സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയാരോപണത്തെ തുടർന്ന് വെള്ളിയാഴ്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 30 സ്ഥലങ്ങളിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയിരുന്നു.

Leave a Comment

More News