പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 24ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും

ന്യൂഡൽഹി: രണ്ട് പ്രധാന ആരോഗ്യ സംരക്ഷണ സംരംഭങ്ങളുടെ ഉദ്ഘാടനത്തിനും സമർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 24 ബുധനാഴ്ച പഞ്ചാബും ഹരിയാനയും സന്ദർശിക്കും.

ഹരിയാനയിലെ ഫരീദാബാദിലുള്ള അമൃത ആശുപത്രി ഓഗസ്റ്റ് 24ന് രാവിലെ പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് മൊഹാലിയിലേക്ക് പുറപ്പെടുന്ന അദ്ദേഹം സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിലെ (മൊഹാലി) മുള്ളൻപൂരിൽ ഉച്ചയ്ക്ക് 2:15 ഓടെ “ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ” രാജ്യത്തിന് സമർപ്പിക്കും.

ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന മേഖലയിൽ ആധുനിക മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകളുടെ ലഭ്യതയ്ക്ക് ഉത്തേജനം ലഭിക്കും.

മാതാ അമൃതാനന്ദമയി മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 2,600 കിടക്കകളാണുള്ളത്. ഏകദേശം 6,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ആശുപത്രി ഫരീദാബാദിലെയും എൻസിആർ മേഖലയിലെയും ജനങ്ങൾക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കും.

പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൗരന്മാർക്ക് മികച്ച ക്യാൻസർ പരിചരണം വാഗ്ദാനം ചെയ്യുന്നതിനായി മൊഹാലിയിലെ “ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ” പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

ഇന്ത്യൻ ഗവൺമെന്റിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജിയുടെ കീഴിലുള്ള ടാറ്റ മെമ്മോറിയൽ സെന്റർ 660 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമ്മിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment