പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച

ഹൂസ്റ്റൺ: ലോക മലയാളി പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ന്റെ ആഭിമുഖ്യത്തിൽ കേരളത്തിന് വെളിയിലുള്ള പ്രവാസികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന നോൺ റസിഡന്റ് കേരളൈറ്റ്സ് (എൻആർകെ) പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 27 നു ശനിയാഴ്ച ഡൽഹിയ്ക്കടുത്ത് രാജസ്ഥാനിലെ ഭിവാഡിയിലുള്ള ‘ദി ട്രീ ഹൗസ് ഹോട്ടൽ ക്ലബ്’ ൽ വച്ചാണ് സംഗമം നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ
പിഎംഎഫ് ഗ്ലോബൽ നേതാക്കളും സംബന്ധിച്ച് നേതൃത്വം നൽകും.

പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവരോടൊപ്പം അമേരിക്കയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകനും പിഎംഎഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്ററുമായ പി.പി. ചെറിയാനും സംബന്ധിക്കും.

പിഎംഎഫിന്റെ കേരള കോർഡിനേറ്റർ ബിജു. കെ. തോമസ്, ഇന്ത്യൻ കോർഡിനേറ്റർ അഡ്വ. പ്രേമ മേനോൻ, എൻആർകെ പ്രസിഡണ്ട് വിനു തോമസ്, എൻആർകെ ജനറൽ സെക്രട്ടറി അജികുമാർ മേടയിൽ, എൻആർകെ ചെയർമാൻ കെ.ആർ.മനോജ് , ട്രഷറർ ടി.ഓ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Print Friendly, PDF & Email

Leave a Comment

More News