ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ നേതൃത്വ സംഗമം

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ  നേതൃത്വ സംഗമം സംഘടിപ്പിച്ചു.  മിഷൻ ലീഗ്  റീജിയണൽ  ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, അന്തർദേശീയ റീജിയണൽ  ഓർഗനൈസർ സിജോയ്  പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

ക്‌നാനായ  റീജിയണിലെ വിവിധ ഇടവകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ ഓർഗനൈസർമാരും വൈസ് ഡിറക്ടർമാരും മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌തു. റീജിയണൽ  എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടിൽ, അനിത വില്ലൂത്തറ, ജോഫീസ് മെത്താനത്ത് എന്നിവർ  പരിപാടികൾ ക്രമീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News