കെ.സി.എസ്.എം.ഡബ്ല്യുവിന് പുതിയ ഭരണസമിതി

വാഷിംഗ്ടണ്‍ ഡി.സി: നാൽപതാം വാർഷീകം ആഘോഷിക്കുന്ന കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്‌ടൺ, 2024 ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡിസംബർ പതിനാറാം തീയതി മെരിലാന്റിലെ Thomas Wootton High School ൽ വച്ചുനടന്ന വിപുലമായ ക്രിസ്‌മസ് ആഘോഷച്ചടങ്ങിൽ വച്ച് പുതിയ ഭാരവാഹികളെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി.

വാഷിങ്ങ്റ്റൺ മെട്രോ ഏരിയായിൽ സുപരിചിതനും, കലാസാംസ്കാരിക വേദിയിൽ സ്ഥിരം സാന്നിദ്ധ്യവും, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്ടന്റെ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനുമായ ശ്രീ സുരേഷ് നായരാണ് സംഘടനയുടെ പുതിയ സാരഥി.

കഴിഞ്ഞ നാൽപതു വർഷങ്ങളായി ഡിസി വാഷിങ്ങ്‌ടൺ മെട്രോ പ്രദേശത്തെ മലയാളികളിലേക്കെത്തിക്കുന്ന സേവനങ്ങൾ തുടരുന്നതോടൊപ്പം തന്നെ ധാർമികമൂല്യങ്ങൾക്ക് അപച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും അതിന്റെ മൂല്യങ്ങളും പുതു തലമുറയിലേക്കു പകരാനുതകുന്ന പല പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം പ്രാധാന്യം നല്കുന്നതായിരിക്കുമെന്ന് സുരേഷ് നായർ കമ്മറ്റിയെ പരിചയപ്പെടുത്തവേ അറിയിച്ചു.

സംഘടനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ആശയങ്ങളും നിർദേശങ്ങളുമായി മുന്നോട്ടുവരണമെന്ന് പുതിയ ഭാരവാഹികൾ അസോസിയേഷൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു.

വെബ്‌സൈറ്റ്:www.kcsmw.org

Print Friendly, PDF & Email

Leave a Comment