ഷിക്കാഗോ മലയാളി അസോസിയേഷൻ ഫോമ സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നു

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.

ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി വള്ളിക്കളം, നാഷണൽ കമ്മറ്റിയംഗം അച്ചൻകുഞ്ഞ് മാത്യു, റീജനൽ വൈസ് പ്രസിഡന്റ് രഞ്ചൻ എബ്രഹാം എന്നിവരാണ് അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നവർ. യോഗം ഇവരെ അനുമോദിക്കുകയും എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു.

Leave a Comment

More News