മാതൃസംഘടനയുടെ പരിപൂർണ പിന്തുണയുമായി ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

വാഷിംഗ്‌ടൺ : ഏതൊരു സാമൂഹ്യ പ്രവർത്തകന്റെയും ഏറ്റവും വലിയ മൂലധനം അവർ സ്ഥിരമായി പ്രവർത്തിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അംഗീകാരമാണ്. അങ്ങനെ പ്രാദേശികതലത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ ദേശിയ നേതൃത്വത്തിലേക്ക് കടന്നു വരുന്നത് ഫോമയെ ശക്തിപ്പെടുത്തും. ഒന്നൊഴിയാതെ എല്ലാ മുൻ പ്രസിഡന്റുമാരും ഏറ്റവും പ്രധാനമായി ഇന്ന് വരെ കൂടെ പ്രവർത്തിച്ചവരും ഒരുമിച്ച് ചേർന്ന് ഒരു വ്യക്തിയെക്കുറിച്ച്, പ്രവർത്തനങ്ങളെക്കുറിച്ച് നല്ലത് മാത്രം പറയുന്നുണ്ടെങ്കിൽ അത് ആ സംഘടനയുടെ ഐക്യവും ആ വ്യക്തിയുടെ നിഷ്പക്ഷതയും മികവും കാര്യക്ഷമതയും വിളിച്ചോതുന്നു. 1991-ൽ സ്ഥാപിതമായ, 650-ലധികം കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള കെ എ.ഡബ്ലിയു (KAW)-വിന് ഈ കഴിഞ്ഞ 31 വർഷമായി നേതൃത്വം നൽകിയ എല്ലാ പ്രസിഡന്റുമാരും കമ്യുണിറ്റി നേതാക്കന്മാരും ചേർന്നാണ് ഓജസ് ജോണിന്റെ നാളിതു വരെയുള്ള അനുപമമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ എല്ലാ വിജയാശംസകളും അർപ്പിച്ചത്.

കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW)-വിന്റെ ആദ്യ പ്രസിഡണ്ട് ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് മുതൽ പോയ വർഷങ്ങളിലെ എല്ലാ പ്രസിഡന്റുമാരും – ശ്രീ പി.എം.മാത്യു, ശ്രീ ജോർജ് ഡാനിയേൽ (റിയോസ്‌), ശ്രീ ജ്യോതിഷ് നായർ, ശ്രീ ജോൺ ടൈറ്റസ്, ശ്രീ പോൾ ജോൺ (റോഷൻ), ശ്രീ രാജഗോപാൽ മാർഗ്ഗശ്ശേരിൽ, ശ്രീ തോമസ് വർഗീസ്, ശ്രീ അനിയൻ മട്ടമേൽ, ശ്രീ ജോൺ കുന്തറ, ശ്രീ ബാബു പാറയിൽ, ശ്രീ മാത്യു മാത്തൻ, ശ്രീ ഫിലിപ്പ് തോമസ്, ശ്രീ ബിജു സ്കറിയ, ശ്രീ തോമസ് എബ്രഹാം (ജെയിംസ്) , ശ്രീ ടോം ജോർജ്, ശ്രീമതി സാറാമ്മ ടൈറ്റസ്, ശ്രീമതി നീനി ജോർജ്, ശ്രീ വിൽ‌സൺ ഡേവിഡ്, ശ്രീ ജോസഫ് കുന്തറ, ശ്രീ ടോംസ് ജോൺ (അപ്പു), പ്രമോദ് മാഞ്ഞാലി (2021 പ്രസിഡന്റ്) , ശ്രീ സന്തോഷ് നായർ (2022 പ്രസിഡന്റ്) ഒരുമിച്ച് ചേർന്ന് ഓജസ് ജോണിന് എല്ലാ ആശംസകളും മംഗളങ്ങളും നേർന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഫോമായുടെ ഏറ്റവും വലിയ കമ്മിറ്റിയായ ഹെല്പിങ് ഹാൻഡ്‌സിലും, ഫോമാ ടെക് ടീമിലും ഇപ്പോൾ പ്രവർത്തിക്കുന്ന, മുൻപ് Regional Vice President ആയി പ്രവർത്തിച്ചിട്ടുള്ള ഓജസ് ജോണിന് ഫോമയുടെ വലിയ അംഗസംഘടനകളിലൊന്നായ KAW-ന്റെ പ്രസിഡന്റായി രണ്ടു തവണയും, സെക്രട്ടറിയായും മികച്ച പ്രവർത്തനപരിചയമുണ്ട്. ഓജസ് ജോണിന്റെ നേതൃത്വത്തിൽ, കോവിഡ് ലോകത്തെ ആദ്യമായി ഗ്രസിച്ച സമയത്ത് സമയോചിതമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. ഏറ്റവും പ്രധാനമായത് മാസ്കിന് ലഭ്യത കുറഞ്ഞ സമയത്ത് 27 വളണ്ടിയർമാരെ സംഘടിപ്പിച്ച്‌, വെറും ഏഴ് ദിവസങ്ങൾ കൊണ്ട് 100% കോട്ടണ്‍ തുണിയില്‍ തീര്‍ത്ത 1000 മാസ്കുകളും സാനിറ്റൈസറും നിര്‍മ്മിച്ച് വീടുകളിലും ഹെൽത്ത് ക്ലിനിക്കുകളിലും വിതരണം ചെയ്ത വലിയ പദ്ധതി ആയിരുന്നു. ഒറ്റപ്പെട്ടു പോയവരെ, പ്രത്യേകിച്ച് പ്രായമായവരെ സഹായിക്കുവാനായി ഡാറ്റാ ബാങ്ക്, ഫിനാൻസ് /ലീഗൽ /ഇമിഗ്രേഷൻ ക്ലാസുകള്‍, യാത്രാ ഹെല്പ് ലൈൻ, ധനസഹായ നിധി, മെഡിക്കൽ ഫോറം എന്നിവക്ക് പുറമെ 127 വിദ്യാർത്ഥികളും, 22 ടീച്ചര്‍മാരും, 10 ക്ലാസുകളുമായി ആരംഭിച്ച KAW മലയാളം സ്കൂൾ ഒരു രജതരേഖ ആയിരുന്നു. KAW-ന്റെ അക്കാലത്തെ ഉജ്ജ്വലമായ പ്രവർത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 147,000 ഡോളറിന്റെ സഹായധനം ആണ് ഓജസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമാഹരിച്ച്‌ വിതരണം ചെയ്തത്. അത് പോലെ ഫോമയുടെ വെന്റിലേറ്റർ പ്രൊജക്റ്റ്, പ്രളയ സഹായനിധി, കോൺസുലേറ്റ് ഫോറം എന്നിവയിലെ പ്രവർത്തനങ്ങൾ. കെ എ.ഡബ്ലിയു കഴിഞ്ഞ 16 വർഷമായി നടത്തുന്ന സ്പോർട്സ് ടൂർണമെന്റുകളുടെ ഉപജ്ഞാതാവും ഓജസ് തന്നെയാണ്. ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം യുവാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള KAW Youth Club ആണ്. ഏറെ പരിശ്രമിച്ചു തുടങ്ങിയ Youth Club ഇന്ന് വാഷിംഗ്‌ടൺ സ്റ്റേറ്റിലെ യൂത്തിനെ ഒരു കുടക്കീഴിൽ അണി നിരത്തിയിരിക്കുന്നു. (വിശദ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യം ആണ്).

ടെക്നോളജി / സാങ്കേതികവിദ്യാ വിദഗ്ദ്ധനായ ഓജസിന്റെ സേവനം ഫോമക്കും. അമേരിക്കൻ മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും വലിയൊരു മുതൽക്കൂട്ടായിരിക്കും. മലയാളി കമ്യൂണിറ്റിയുടെ ഏതൊരാവശ്യങ്ങൾക്കും എന്നും മുന്നിട്ടിറങ്ങുന്ന, എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുവാനുള്ള നേതൃഗുണമുള്ള പ്രിയപ്പെട്ട ഓജസ് ജോണിനെയും, അദ്ദേഹവും Dr. ജേക്കബ് തോമസും ബിജു തോണിക്കടവിലും ചേർന്ന് നേതൃത്വം നൽകുന്ന ടീം “ഫ്രണ്ട്‌സ് ഓഫ് ഫോമാ” ടീമിനും പരിപൂർണവും ഏകകണ്ഠവുമായ പിന്തുണ പ്രഖ്യാപിക്കുന്നതായി 2022 എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി കെ എ.ഡബ്ലിയു പ്രസിഡന്റ് സന്തോഷ് നായർ, സെക്രട്ടറി രോഹിത് രാമചന്ദ്രൻ, ട്രെഷറർ ബിജു മാത്യു എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News