വാക്സിനേഷൻ നൽകിയിട്ടും മരണം സംഭവിച്ചു; വൈറസ് ജനിതകമാറ്റം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പേ വിഷ ബാധ വൈറസിന്റെ ജനിതക വ്യതിയാനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനുകളെ നിഷ്ഫലമാക്കുന്ന ജനിതകമാറ്റങ്ങൾ പേവിഷബാധയിൽ വിരളമാണ്. എന്നാൽ, അടുത്തിടെ പേ ബാധിച്ചവരിൽ വാക്‌സിനും സെറവും എടുത്തവരും ഉള്ളതിനാലാണ് ഇത്തരമൊരു അന്വേഷണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിക്കുന്ന വൈറസുകളുടെ സമ്പൂർണ ജനിതക ക്രമം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

More News