ഇസ്രായേലി കുടിയേറ്റക്കാർക്കും വെസ്റ്റ് ബാങ്ക് ഔട്ട്‌പോസ്റ്റുകൾക്കും എതിരെ യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തി

വാഷിംഗ്ടൺ: വെസ്റ്റ് ബാങ്കിലെ സ്ഥിരത തകർക്കുന്നുവെന്ന് ആരോപിച്ച് മൂന്ന് ഇസ്രായേലി കുടിയേറ്റക്കാർക്കും രണ്ട് ഫാമിംഗ് ഔട്ട്‌പോസ്റ്റുകൾക്കും അമേരിക്ക വ്യാഴാഴ്ച ഉപരോധം ഏര്‍പ്പെടുത്തി.

ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം വെസ്റ്റ്ബാങ്ക് കുടിയേറ്റക്കാരുടെ അക്രമം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് വാഷിംഗ്ടൺ ഇസ്രായേലി കുടിയേറ്റക്കാർക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത്.

“വെസ്റ്റ് ബാങ്കിൽ അക്രമം തുടരുകയും പ്രക്ഷുബ്ധമാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഞങ്ങൾ കൂടുതൽ നടപടികൾ സ്വീകരിക്കുന്നു,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് വെബ്‌സൈറ്റ് കാണിക്കുന്നത്, ഉപരോധം ഏര്‍പ്പെടുത്തിയ മൂന്നു പേര്‍ Zvi Bar Yosef, Neriya Ben Pazi, Moshe Sharvit എന്നിവരാണ്. 20-നും 30നും ഇടയില്‍ പ്രായമുള്ള ഇവര്‍ ഇസ്രായേലി പൗരന്മാരാണ്.

ഇവരെക്കൂടാതെ, രണ്ട് കർഷക ഫാമുകള്‍ക്കെതിരെയും സമൂഹങ്ങൾക്കെതിരെയും ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു, ടിർസ വാലി ഫാം ഔട്ട്‌പോസ്റ്റ് എന്നറിയപ്പെടുന്ന മോഷസ് ഫാം, ഹലാമിഷിൻ്റെ നിലവിലുള്ള സെറ്റിൽമെൻ്റിന് സമീപം സ്ഥിതിചെയ്യുന്ന സ്വിസ് ഫാം എന്നിവയാണത്.

അമേരിക്കയുടെ ഈ നീക്കം ആ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട എല്ലാ ആസ്തികളും മരവിപ്പിക്കുകയും അമേരിക്കക്കാരെ അവരുമായി ഇടപഴകുന്നതിൽ നിന്ന് പൊതുവെ വിലക്കുകയും ചെയ്യുന്നു.

ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം കുറഞ്ഞത് 430 പേരെങ്കിലും ഇസ്രായേൽ സൈന്യത്തിൻ്റെയോ കുടിയേറ്റക്കാരുടെയോ കൈകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീനിയൻ അതോറിറ്റി പറയുന്നു.

ആ ആക്രമണത്തിൽ ഏകദേശം 1,160 പേരുടെ മരണത്തിന് കാരണമായി, അതില്‍ കൂടുതലും സാധാരണക്കാരാണെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഗാസയിൽ ഇസ്രായേൽ നടത്തിയ പ്രതികാര സൈനിക ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 31,300-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരായ അക്രമാസക്തമായ ആക്രമണങ്ങൾ തടയാൻ കൂടുതൽ നടപടിയെടുക്കാൻ ഇസ്രായേലിനോട് മില്ലർ വ്യാഴാഴ്ച പിന്നീട് നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

“കുടിയേറ്റക്കാരുടെ അക്രമം തടയാനും അതിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനും ഇസ്രായേൽ നടപടി സ്വീകരിക്കുന്നത് നിർണായകമാണ്,” അദ്ദേഹം വാഷിംഗ്ടണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “ഈ അക്രമത്തിൻ്റെ ഇരകൾക്ക് വേണ്ടി മാത്രമല്ല, ഇസ്രായേലിൻ്റെ സ്വന്തം സുരക്ഷയ്ക്കും ലോകത്തിലെ നിലയ്ക്കും അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ അക്രമങ്ങളിൽ ഏർപ്പെടുന്നവരെയും വെസ്റ്റ് ബാങ്കിൻ്റെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നവരെ ഉത്തരവാദിയാക്കാൻ അമേരിക്ക സ്വന്തം നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News